കാശ് ചെലവ് ഇല്ലാതെ ഇന്ത്യയില്‍ തുടങ്ങാവുന്ന അഞ്ച് ബിസിനസ് ആശയങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതല്‍മുടക്കില്ലാതെ ബിസിനസ് ആരംഭിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവരാണ് നമ്മില്‍ പലരും. ഫ്രീലാന്‍സ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബിസിനസുകളാവും ഇത്തരക്കാര്‍ക്ക് അനുയോജ്യമായവ. പ്രാഥമിക മൂലധനമില്ലാതെ എളുപ്പത്തില്‍ ആരംഭിക്കാവുന്ന ചില ബിസിനസ് മാര്‍ഗങ്ങളാണ് താഴെ നല്‍കുന്നത്. സ്വന്തമായൊരു ബിസിനസെന്ന സ്വപ്‌നമുള്ള ആര്‍ക്കും ഇവ അവലംബിക്കാവുന്നതാണ്. മൂലധന നിക്ഷേപമില്ലാതെ തുടങ്ങാവുന്ന അഞ്ച് ബിസിനസ് മാര്‍ഗങ്ങള്‍;

1. ബ്ലോഗിങ്ങ്

1. ബ്ലോഗിങ്ങ്

ഇക്കാലത്ത് മിക്കവരും സ്വന്തമായൊരു ബ്ലോഗ് തുടങ്ങാറുണ്ട്. ഒരു പാഷന്‍ എന്ന രീതിയില്‍ ബ്ലോഗിങ്ങ് ആരംഭിക്കുന്നതിനെക്കാള്‍, ബിസിനസ് മാര്‍ഗമെന്ന നിലയില്‍ ചെയ്യുന്നതാവും മെച്ചം. ബ്ലോഗിങ്ങിന്റെ അനന്ത സാധ്യതകളെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നതാണ് ഇതിനാവശ്യം. നിങ്ങള്‍ ടീമായി/ ഗ്രൂപ്പായിട്ടാണ് ബ്ലോഗിങ്ങ് തുടങ്ങാന്‍ താത്പ്പര്യപ്പെടുന്നതെങ്കില്‍ വലിയ പ്രൊജക്റ്റുകള്‍ ഏറ്റെടുത്ത് സമയബന്ധിതമായി ആവശ്യക്കാര്‍ക്ക് ഇത് പൂര്‍ത്തിയാക്കി നല്‍കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോവാം. നിങ്ങളുടെ ഗ്രൂപ്പിലെ എഴുത്തുകാര്‍ ഏല്ലാവരും ഒരുപോലെ ഇത്തരം പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് സ്ഥിരവരുമാനമാവാനും സാധ്യയുണ്ട്. മറിച്ച് നിങ്ങള്‍ ഒറ്റയ്ക്കുള്ളൊരു ബ്ലോഗറാണെങ്കില്‍ കൃത്യമായ എസ്ഇഒ (സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍) സ്ട്രാറ്റജിയിലൂടെയും കഠിനാധ്വാനത്തിലൂടെയും നേട്ടങ്ങള്‍ സ്വന്തമാക്കാം.

 

2. ഓണ്‍ലൈന്‍ വില്‍പ്പന

2. ഓണ്‍ലൈന്‍ വില്‍പ്പന

നിങ്ങളൊരു പ്രഫഷണല്‍ ക്രിയേറ്ററോ ആര്‍ട്ടിസ്‌റ്റോ ആണെങ്കില്‍ നിങ്ങളുടെ കലാസൃഷ്ടി, ഭാവനാസൃഷ്ടി തുടങ്ങിയവ സമൂഹമാധ്യമങ്ങള്‍ വഴിയോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ വഴിയോ വില്‍പ്പന നടത്താവുന്നതാണ്.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..

3. റിക്രൂട്ട്‌മെന്റ് സ്ഥാപനം തുടങ്ങുക

3. റിക്രൂട്ട്‌മെന്റ് സ്ഥാപനം തുടങ്ങുക

തൊഴിലില്ലായ്മ അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഇക്കാലത്ത്, ഒരു റിക്രൂട്ട്‌മെന്റ് സഥാപനം എന്ന നിലയിലും നിങ്ങള്‍ക്ക് ബിസിനസ് തുടങ്ങാവുന്നതാണ്. ചെറുതും വലുതുമായ വിവിധ കമ്പനികളുമായുള്ള നിങ്ങളുടെ ബന്ധം ഈ ബിസിനസിന് മുതല്‍ക്കൂട്ടാവും. ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അവര്‍ നിഷ്‌ക്കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍, പരിചയസമ്പത്ത് എന്നിവയുള്ള ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെടുത്താവുന്നതാണ്.

പാൻ കാർഡ് നിർബന്ധമായും വേണ്ടത് ആർക്കൊക്കെ? ആവശ്യമില്ലാത്തത് ആർക്കെല്ലാം?പാൻ കാർഡ് നിർബന്ധമായും വേണ്ടത് ആർക്കൊക്കെ? ആവശ്യമില്ലാത്തത് ആർക്കെല്ലാം?

4. റീ-സെല്ലിങ്

4. റീ-സെല്ലിങ്

നിങ്ങള്‍ക്ക് മൂലധന നിക്ഷേപം നടത്താനോ ഉത്പ്പന്നം നിര്‍മ്മിക്കാനോ താത്പ്പര്യമില്ലെങ്കില്‍, ബിസിനസ് മറ്റൊരു രീതിയിലും ആരംഭിക്കാം. റീ സെല്ലിങ് ഇത്തരക്കാര്‍ക്ക് മികച്ച ഓപ്ഷനാണ്. ഒരു റീസെല്ലറെന്നാല്‍ നിങ്ങളൊരു ഇടനിലക്കാരനായി നിലകൊള്ളുക എന്നതാണ്. ഏതെങ്കിലും കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് കുറഞ്ഞ വിലയില്‍ ഏതെങ്കിലുമൊരു ഉത്പ്പന്നം വാങ്ങി, അത് മറ്റൊരാള്‍ക്ക് മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്ന രീതിയാണിത്.

പുത്തന്‍ നികുതി വ്യവസ്ഥയില്‍ എന്‍പിഎസ് നികുതി ആനുകൂല്യം എങ്ങനെ നേടാം?പുത്തന്‍ നികുതി വ്യവസ്ഥയില്‍ എന്‍പിഎസ് നികുതി ആനുകൂല്യം എങ്ങനെ നേടാം?

5. ഓണ്‍ലൈന്‍ സേവനങ്ങള്‍

5. ഓണ്‍ലൈന്‍ സേവനങ്ങള്‍

നിക്ഷേപരഹിതമായി ഇന്ത്യയില്‍ ആരംഭിക്കാന്‍ അനുയോജ്യമായ ബിസിനസുകളിലൊന്നാണിത്. നിങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി മാര്‍ക്കറ്റ് ചെയ്യുകയാണ് ഇതിനാവശ്യം. പല മേഖലകളിലും ആഴത്തില്‍ അറിവുണ്ടായിരിക്കണം ഇത്തരക്കാര്‍ക്ക്. വിദഗ്‌ധോപദേശങ്ങളില്‍ തുടങ്ങി കസ്റ്റമര്‍ സര്‍വീസ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. പതിയെ നിങ്ങളുടെ ബിസിനസ്, ബ്രാന്‍ഡ് നെയിം എന്നിവ ഉയര്‍ത്തിക്കൊണ്ടുവരാം. ഇതിനായി വെബ്‌സൈറ്റ്, യൂട്യൂബ് ചാനല്‍ എന്നിവയും തുടങ്ങാം.

English summary

കാശ് ചെലവ് ഇല്ലാതെ ഇന്ത്യയില്‍ തുടങ്ങാവുന്ന അഞ്ച് ബിസിനസ് ആശയങ്ങള്‍

top 5 business ideas with zero investment in india 2020
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X