കൊവിഡ് കാലത്ത് 'തൈ പത്തുവച്ചാല്‍'... എങ്ങനെ ജീവിതം സുരക്ഷിതമാക്കാം; പണമുണ്ടാക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍, ആപത്തുകാലത്ത് കാ പത്തു തിന്നാം എന്നൊരു പഴഞ്ചൊല്ലുണ്ട്. ജീവിതത്തിലെ കരുതലിനെ സൂചിപ്പിക്കാന്‍ വേണ്ടിയുള്ളതാണിത്. ഏറ്റവും സുരഭിലമായ കാലത്ത് എന്തെങ്കിലും നീക്കിവച്ചാല്‍ ജീവിതത്തിലെ ദുരന്തകാലത്ത് അത് ഉപയോഗപ്പെടുമെന്നാണ് വിവക്ഷ.

 

എന്നാല്‍ ഇതൊരു അസാധാരണമായ കാലമാണ്. അസാധാരണായ കാലങ്ങളില്‍ അസാധാരണമായ കാര്യങ്ങളാണല്ലോ സംഭവിക്കുക. എന്തായാലും ഈ കൊവിഡ് കാലം ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും സമ്പത്തുകാലം ആകാന്‍ ഒരു സാധ്യതയും ഇല്ല. എന്നാല്‍ ഏത് സാഹചര്യത്തേയും നേരിടുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏക വഴി. അതിന് എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കാം... പണമുണ്ടാക്കല്‍ മാത്രമാണോ വഴി എന്നതും പരിശോധിക്കാം...

തൊഴില്‍ നഷ്ടം, പ്രതിസന്ധി

തൊഴില്‍ നഷ്ടം, പ്രതിസന്ധി

സ്ഥിര ജോലിക്കാര്‍ അല്ലാത്തവരില്‍ ഒട്ടുമിക്ക ആളുകളും ഈ കൊവിഡ് കാലത്ത് വരുമാന നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ഥിര ജോലിക്കാര്‍ക്ക് വരെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ചുറ്റും. കൂലി വേല എന്ന ഒരു ഏര്‍പ്പാട് തന്നെ പലയിടത്തും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സാലറി കട്ട്

സാലറി കട്ട്

പല സ്ഥാപനങ്ങളുടേയും നിലനില്‍പ് തന്നെ ആശങ്കയിലാണ്. കച്ചവടം നടക്കാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ ഉത്പാദനം കൂട്ടാനോ ഒന്നും പറ്റാത്ത സ്ഥിതി. ഇത്തരം സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ശമ്പളം വെട്ടിക്കുറച്ചും ഒക്കെയാണ്.

തളര്‍ന്നുപോകരുത്

തളര്‍ന്നുപോകരുത്

ജോലി നഷ്ടപ്പെടുക, ജോലി ഇല്ലാതിരിക്കുക, ശമ്പളം വെട്ടിയ്ക്കുറക്കപ്പെടുക എന്നിവയില്‍ ഒന്നും തളരാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുവേ ജീവിതച്ചെലവ് കുറഞ്ഞ ഒരു കാലഘട്ടമാണ് ഈ കൊവിഡ് കാലം എന്നും ഓര്‍ക്കേണ്ടതുണ്ട്. അവധാനതയോടെ മുന്നോട്ട് പോവുകയാണ് ഓരോരുത്തരം ചെയ്യേണ്ടത്.

ഓണ്‍ലൈന്‍ ജോലികള്‍

ഓണ്‍ലൈന്‍ ജോലികള്‍

നേരിട്ട് ജോലി തേടി പോവുക എന്നത് പോലും അപകടകരമായ ഒരു കാലമാണ്. അപ്പോള്‍ നേരിട്ടല്ലാതെ എങ്ങനെ ജോലി തേടണം എന്നും ജോലി നേടണം എന്നും ആണ് ഓരോരുത്തരും ആലോചിക്കേണ്ടത്.

ഓണ്‍ലൈന്‍ മേഖലയില്‍ മറ്റേത് സമയത്തേക്കാളും കൂടുതല്‍ അവസരങ്ങള്‍ ഉള്ള കാലഘട്ടമാണിത്. ഓരോരുത്തരുടേയും നൈപുണ്യമനുസരിച്ചുള്ള ഇത്തരം ജോലികള്‍ കണ്ടെത്തുക എന്നത് ഏറെ പ്രധാനമാണ്. പ്രതിഫലത്തിന്റെ വലിപ്പത്തെ കുറിച്ച് അധികം ആലോചിക്കാതെ തന്നെ ലഭ്യമാകുന്ന ഇത്തരം ജോലികള്‍ സ്വീകരിക്കുന്നതാകും ഈ സമയത്ത് ഉചിതം.

 സംരംഭങ്ങള്‍

സംരംഭങ്ങള്‍

സംരംഭങ്ങള്‍ക്ക് തീരെ പറ്റിയ സമയമല്ല ഇത് എന്ന് പലരും വിചാരിക്കുന്നുണ്ടാകും. എന്നാല്‍, കൃത്യമായ പ്ലാനിങ്ങോടെ, കൃത്യമായ ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കാന്‍ ആയാല്‍ സംരംഭങ്ങള്‍ വിജയിക്കുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള സമയമാണിത്.

ആളുകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. അപ്പോള്‍ അവര്‍ക്ക് വീട്ടിലേക്ക് തന്നെ എല്ലാ സേവനങ്ങളും എത്തിക്കാവുന്ന രീതിയിലുള്ള സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. പ്രാദേശികമായി പോലും വളരെ വിജയ സാധ്യതയുള്ള മേഖലയാണിത്.

തൈ പത്ത് നട്ടാല്‍

തൈ പത്ത് നട്ടാല്‍

ജോലി നഷ്ടപ്പെട്ടു എന്ന് വിചാരിച്ച് വിഷാദമൂകരായി ഇരുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ? വിഷാദം മൂര്‍ച്ചിക്കും എന്നല്ലാതെ ഒരു ഗുണവും ഇല്ല. അങ്ങനെയെങ്കില്‍ അല്‍പം കൃഷി ചെയ്താല്‍ എങ്ങനെയുണ്ടാകും?

അടുക്കള കൃഷിയോ മട്ടുപ്പാവ് കൃഷിയോ ഒക്കെ പരീക്ഷിക്കാവുന്നതാണ്. പച്ചക്കറി കൃഷിയാണെങ്കില്‍ വിളവെടുപ്പിന് ഒരുപാടുകാലം കാത്തിക്കേണ്ടതും ഇല്ല. വിഷാദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഏറ്റവും ക്രിയാത്മകമായിട്ടുള്ള വഴികളില്‍ ഒന്നുമാണിത്.

വീട്ടില്‍ വിളയുന്ന പച്ചക്കറികള്‍ക്ക് വിപണിയൊരുക്കുക എന്നതിനും ശ്രമിക്കാവുന്നതാണ്. കൊവിഡ് കാലം കഴിയുമ്പോള്‍ ഇത് വിപുലീകരിക്കാനും ശ്രമിക്കാവുന്നതാണ്.

ചുരുക്കി ലാഭിക്കാം

ചുരുക്കി ലാഭിക്കാം

വറുതിക്കാലം എന്നൊക്കെ പറയുന്നത് ഇന്ന് പുതിയ തലമുറയ്ക്ക് അന്യമായിരുന്നു. എന്നാല്‍ കൊവിഡ് 19 ശരിക്കും വറുതി എന്താണെന്ന് കാണിച്ചുതരുന്നുണ്ട്.

വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാത്തവര്‍ക്ക് ഇത് ശരിക്കും നീക്കിയിരിപ്പ് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സമയം കൂടിയാണ്. പുറത്തിറങ്ങതും മറ്റ് ചെലവുകളും എല്ലാം കുറയുമ്പോള്‍, അത് സമ്പാദ്യത്തിന്റെ കള്ളിയിലേക്ക് മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫാമിലി ഔട്ടിങ്ങും പുറത്ത് നിന്നുള്ള ഭക്ഷണം കഴിപ്പും അനാവശ്യ ഷോപ്പിങ്ങുകളും എല്ലാം കൊറോണ കാലത്ത് അവസാനിച്ചിരിക്കുകയാണ്. ഇതിന്റെ പണമെല്ലാം സമ്പാദ്യത്തിന്റെ കള്ളിയിലേക്ക് നീക്കിവക്കുക.

പണമല്ല പ്രധാനം

പണമല്ല പ്രധാനം

പണത്തിന് മീതെ പരുന്തും പറക്കില്ല എന്നൊക്കെയാണ് പറയുക. എന്നാല്‍ പണമാണ് എല്ലാം എന്ന് കരുതരുത്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്. പണത്തേയും വെല്ലുന്ന ആത്മവിശ്വാസം കൊണ്ട് ഈ കാലത്തെ മറികടക്കുക എന്നതാണ് പ്രധാനം. ഈ ആപത്തുകാലത്ത് നാം നടുന്ന 'തൈകള്‍' ആവകട്ടെ ഇത്.

English summary

How to overcome this Covid19 season, if you face job loss, salary cut and other issue

How to overcome this Covid19 season, if you face job loss, salary cut and other issue
Story first published: Tuesday, July 7, 2020, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X