ശമ്പളമുള്ളൊരു ജോലി കിട്ടിയാൽ ഇതിന്റെ സൗകര്യത്തിൽ പിടിച്ചു നിൽക്കുന്നവരിൽ നിന്ന് വ്യത്യസ്തയാണ് ഈ ഡൽഹി സ്വദേശിനി. ചെറിയ ശമ്പളത്തിൽ പല ജോലികൾ ചെയ്തെങ്കിലും പഠിച്ച മേഖലയിൽ തന്നെ സംരംഭം ആരംഭിക്കുകയും വിജയിപ്പിക്കുകയും ചെയ്താണ് സംരംഭക ലോകത്ത് ഈ 49-കാരി മാതൃകയാകുന്നത്. ചെറിയ മാസ ശമ്പളത്തിൽ പല ജോലികളിലായി കറങ്ങി നടക്കുന്നതിനിടെയാണ് ഡൽഹി സ്വദേശിയായ രേണി ഗുൽരാജിന് സ്വന്തം കമ്പനി എന്ന ആശയം ഉള്ളിലുദിക്കുന്നത്.
പഠിച്ചതും ജോലി ചെയ്തതുമായ മേഖലയിലേക്ക് സ്വന്തം ആശയത്തെ പറിച്ചു നടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തതോടെ ഈസി സോഴ്‌സ് എച്ച്ആര്‍ സൊല്യൂഷന്‍സ് എന്ന ഇവരുടെ കമ്പനി 200 കോടി വിറ്റുവരിവിലേക്കാണ് കുതിച്ചത്.
ഡല്‍ഹിയിലൊരു കമ്പനിയില്‍ എച്ചആര്‍ എക്‌സിക്യൂട്ടീവായിരുന്ന രേണു സ്വന്തമായി ആരംഭിച്ച റിക്രൂട്ടിംഗ് സ്ഥാപനം ഈസി സോഴ്‌സ് എച്ച്ആർ സൊല്യൂഷ്യന്‍സിന്റെ ഇന്നത്തെ വിറ്റുവരവ് 200 കോടിയാണ്. ഇന്ന് രാജ്യത്തെ വിവിധ കമ്പനികൾക്ക് എച്ചആർ സേവനങ്ങൾ നൽകുന്ന കമ്പനിയായി ഇത് മാറി. ഇവരുടെ വിജയകഥ വായിക്കാം.
3,200 രൂപ ശമ്പളം
12-ാം തരം പഠനത്തിന് ശേഷം ഡൽഹി സർവകലാശാലയിലെ കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസിലായിരുന്നു തുടർ പഠനം. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സിലും പേഴ്‌സണല്‍ മാനേജ്‌മെന്റിലും ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ജോലിക്ക് ശ്രമിക്കുന്നത്. ഡൽഹിയിലെ കമ്പനിയിൽ എച്ച്ആർ ട്രെയിനിക്ക് 1993-ൽ 3,200 രൂപയായിരുന്നു ശമ്പളം.
ഈ ജോലിക്കിടെ ബിസിനസ് മാനേജ്മെന്റിൽ പിജി ഡിപ്ലോമയും നേടിയാണ് രേണു സംരംഭത്തിലേക്ക് ഇറങ്ങുന്നത്. ഇതിനിടെ അല്പകാലം ഡൽഹിയിൽ ഒരു ബ്രോക്കറിംഗ് സ്ഥാപനത്തിൽ കസ്റ്റമർ സർവീസ് ജോലിയും ചെയ്തു.
ഈസി സെർച്ച് ആരംഭിക്കുന്നു
ഇതിനിടെ പരിചയപ്പെട്ട നരേഷുമായുള്ള വിവാഹത്തിന് ശേഷമാണ് രേണു സ്വന്തം സംരംഭത്തിലേക്ക് തിരിയുന്നത്. 1997-ല്‍ ഡല്‍ഹിയിലെ ചെറിയ ഓഫീസില്‍ നിന്ന് മൂന്ന് ജീവനക്കാരുമായാണ് 'ഈസി സെര്‍ച്ച്' എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം ആരംഭിക്കുന്നത്. വേൾപൂളിനും പെപ്സിക്കും റിക്രൂട്ടിംഗ് സേവനങ്ങൾ നൽകിയായിരുന്നു ഈസി സെർച്ചിന്റെ തുടക്കം. ഫിനാൻഷ്യൽ സർവീസ് സ്ഥാപനം നടത്തുകയായിരുന്ന നരേഷ് ബിസിനസ് അവസാനിപ്പിച്ച് ഭാര്യയുടെ ബിസിനസിൽ ചേർന്നതോടെ കമ്പനി വളർച്ച വേഗത്തിലായി.
നരേഷ് കൂടി എത്തിയതോടെ കരാർ സ്റ്റാഫിംഗ് കമ്പനിയാക്കി ഈസി സെർച്ചിനെ മാറ്റി. ഇതിന്റെ ഭാഗമായി പുതിയ ഓഫീസ് സ്ഥാപിക്കുകയും ഇരുവരുടെയും സമ്പാദ്യത്തിൽ നിന്ന് 20 ലക്ഷം രൂപ കമ്പനിയിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. 2011-ൽ ഈസി സോഴ്‌സ് എച്ച്ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പ്രവർത്തനം
ടീം പ്രവർത്തനങ്ങളിൽ രേണുവും സാമ്പത്തിക കാര്യങ്ങളിൽ നരേഷുമാണ് കമ്പനിയെ നയിക്കുന്നത്. ഡല്‍ഹിയിലെ ചെറിയ ഓഫീസില്‍ മൂന്ന് തൊഴിലാളികളുമായി ആരംഭിച്ച കമ്പനിക്കിന്ന് 70 മുഴുവന്‍ സമയ ജീവനക്കാരും 12,000 ഔട്ട്‌സോഴ്‌സ്ഡ് തൊഴിലാളികളുമുണ്ട്. ഈസി സോഴ്സുമായി ഇടപാടുള്ള കമ്പനികൾക്ക് എച്ചആർ സേവനങ്ങൾ, ശമ്പള പട്ടിക, പിഎഫ്, നിയമനം, പിരിച്ചുവിടൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പനി ചെയ്തു നൽകുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 500 ലധികം കമ്പനികൾ ഈസി സോഴ്സിന്റെ ക്ലയിന്റുകളാണ്. രാജ്യത്ത് 200 ലധികം പ്രദേശങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഡൽഹി, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലാണ് നിലവിൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്- theweekendleader
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
