സുഗന്ധവ്യജ്ഞനങ്ങൾ കടൽ കടന്ന് വിദേശ തീൻമേശകളെ ഞെട്ടിച്ചൊരു പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ബിസിനസിലൂടെ ഇന്ത്യൻ രുചിയെ കടൽ കടത്തിയ ഇന്ത്യക്കാരന്റെ സ്റ്റാർട്ടപ്പും ഞെട്ടിച്ചിരിക്കുകയാണ്. 80,000 രൂപ മുതൽ മുടക്കിൽ ചണ്ഡീഗഡ് സ്വദേശി അമർ സിംഗിന്റെ നേതൃത്വത്തിൽ ജർമനിയിൽ ആരംഭിച്ച അരൂഹ്മ എന്ന ബ്രാൻഡ് ആദ്യ വർഷം 55 ലക്ഷത്തിന്റെ വിറ്റുവരവിലേക്കാണ് എത്തിയത്.
കോവിഡ് കാലത്ത് ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ ഓൺലൈൻ ഡെലിവറിയിലൂടെ ചെറിയ മുതൽ മുടക്കിൽ ആരംഭിച്ച ബിസിനസാണ് വൻ വിജയമായത്. അമറും ജര്‍മന്‍ സുഹൃത്തുക്കളായ ജെന്നിഫറും ഹെലേനയും ചേര്‍ന്ന് 2021ൽ ബൂണില്‍ അറൂമ ആരംഭിക്കുന്നത്. കോവിഡ് കാലത്ത് 80,000 രൂപ ചെലവിലായിരുന്നു സംരംഭം ആരംഭിച്ചത്. ശേഷം കൂടുതല്‍ നിക്ഷേപം നടത്താതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ആദ്യ വര്‍ഷം തന്നെ 55 ലക്ഷത്തിന്‍റെ വിറ്റുവരവ് നേടാന്‍ ബ്രാന്‍ഡിനായി.
അരുഹ്മയിലേക്ക് എത്തുന്നത്
ജർമനിയിലെ ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന അമർ 12 വർഷമായി ജർമനിയിലാണ്. ജോലിയും ജീവിതവും മികച്ചതായിരുന്നെങ്കിലും ജർമനയിലെ ഭക്ഷണം മാത്രമാണ് പ്രയാസകരമായിരുന്നത്. ഇന്ത്യനൻ ഭക്ഷണം ജർമനയിൽ ലഭിക്കാത്തതിന്റെ പ്രയാസം അമറിനെ അലട്ടി. ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കാനുള്ള ചേരുവകളിൽ മസാലക്കുള്ള പ്രാധാന്യം മനസിലാക്കിയ ശേഷമാണ് അമർ തൊഴിലാളികൾക്കും ബാച്ചിലേഴ്സിനുമായി റെഡി-ടു-കുക്ക് മസാല കൂട്ട് വിപണിയിലെത്തിക്കാനുള്ള ആശയത്തിലെത്തുന്നത്. 2016 ൽ ആശയം ജനിച്ചെങ്കിലും കോവിഡ് കാലമാണ് ആശയത്തിന് ജീവൻവെപ്പിച്ചത്.
ഇന്ത്യയിൽ നിന്ന്
ഹിമാചൽ പ്രദേശിലെ ഇടത്തരം കമ്പനിയിൽ നിന്ന് സാമ്പിളുകൾ വാങ്ങി സ്വന്തം പാചകത്തിനായാണ് അമർ ആദ്യം ഉപയോഗിച്ചത്. മികച്ച ഗുണം ലഭിച്ചതോടെ സുഹൃത്തുകളും സഹപ്രവർത്തകർക്കും പങ്കുവെച്ചു. കോവിഡ് ലോക്ഡൗണിൽ റെഡി-ടു-കുക്ക് മസാല കൂട്ട് ഉപയോഗിച്ചുള്ള വിവിധ ഇന്ത്യൻ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ഇവർക്ക് സമയം ലഭിച്ചു. ഈ പ്രതികരണങ്ങൾക്ക് ശേഷം ജർമൻ അഭിരുചിക്കനുസരിച്ച് മസലാ കൂട്ട് മാറ്റിയാണ് വിപണിയിൽ ലഭ്യമാക്കാൻ തുടങ്ങിയത്.
വില്പന
തുടക്കത്തിൽ ഗൂഗിൾ ഫോം ഉപയോഗിച്ചും, വാട്സ്ആപ്പ് വഴിയുമാണ് ചെറിയ ഓർഡറുകളെടുത്തത്. പിന്നീട് മികച്ച പ്രകടനം ലഭിക്കാൻ ആരംഭിച്ചതോടെയാണ് അരുഹ്മ റെഡി-ടു-കുക്ക് മസാല കൂട്ടിനായി വെബ്സൈറ്റും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളും ആരംഭിച്ചത്. നിലവിൽ വെബ്സൈറ്റ് വഴിയാണ് കൂടുതൽ വില്പനയും.
വ്യത്യസ്മായ മാർക്കറ്റിംഗ്
സാധാരണ ഗതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളൂവെൻസേഴ്സിനെ ഉപയോഗിച്ചുള്ള പ്രചാരണത്തിനൊപ്പം ഇന്ത്യൻ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതിനുള്ള സൂം കുക്കിംഗ് പാർട്ടികളിലൂടെയാണ് ലോക്ഡൗൺ കാലത്ത് ഉത്പ്പന്നങ്ങൾ പ്രമോട്ട് ചെയ്തത്. പങ്കെടുക്കുന്നവർക്ക് ആവശ്യപ്രകാരം അരുഹ്മ റെഡി-ടു കുക്ക് മാസല കൂട്ട് കെറിയർ ചെയ്യുകയുമായിരുന്നു രീതി. ഇതിനായി ജയ്പൂരിൽ നിന്നുള്ള മാസ്റ്റർ ഷെഫ് സൂം വഴി പാചക ക്ലാസെടുക്കുകയും ചെയ്തു.
അരുഹ്മയുടെ തിളക്കം
2021 ഒക്ടോബറിൽ കൊളോണിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ വ്യാപാര മേളയായ അനുഗയിൽ അരുഹ്മ റെഡി- ടു കുക്ക് മസാല അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 80,000 രൂപ മുതൽ മുടക്കിൽ ആരംഭിച്ച 55 ലക്ഷം വിറ്റുവരവിലേക്കാണ് കമ്പനി ഉയർന്നത്.
അരുഹ്മായുമായി സഹകരിക്കുന്ന ഹിമാചലിലെ ഫാക്ടറിയിൽ നിന്നാണ് ഉത്പ്പന്നങ്ങൾ എത്തിക്കുന്നത്. പനീര്‍ ബട്ടര്‍ മസാല, ചിക്കന്‍ ടിക്ക മസാല, ദാല്‍ മഖാനി, രാജ്മ എന്നിവയാണ് ഏറ്റവും പ്രചാരമുള്ളത്. ജർമനി കൂടാതെ കാനഡ, നെതര്‍ലന്‍ഡ്സ്, യുകെ എന്നിവിടങ്ങളിലും അരുഹ്മ ഓണ്‍ലൈനില്‍ ലഭ്യമാണ്.
ചിത്രത്തിന് കടപ്പാട്- theweekendleader, aruhma
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications