അക്കൗണ്ടില്‍ മിനിമം തുകയില്ലെങ്കില്‍ പിഴ വേണ്ട: ആര്‍ബിഐ

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മുംബൈ: ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം തുകയില്ലെങ്കില്‍ ഇനിമുതല്‍ പിഴയടയ്‌ക്കേണ്ടതില്ലെന്ന് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ നിശ്ചയിച്ചതിലും കുറഞ്ഞ തുകയാണ് അക്കൗണ്ടിലുള്ളത് എങ്കില്‍ പിഴയടയ്ക്കണം എന്നായിരുന്നു ചട്ടം.

എന്നാല്‍ ഇനി പിഴ ഈടാക്കേണ്ടതില്ലെന്ന് ആര്‍ ബി ഐ മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതിനും തുടര്‍ച്ചയായി സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് നേരത്തെ ഇത്തരത്തില്‍ പിഴ ഈടാക്കിയിരുന്നത്.

അക്കൗണ്ടില്‍ മിനിമം തുകയില്ലെങ്കില്‍ പിഴവേണ്ട

ഐ സി ഐ സി ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളില്‍, ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ ബാങ്ക് നേരത്തെ നിശ്ചയിച്ച മിനിമം തുക മൂന്ന് മാസത്തേയ്ക്ക് ഇല്ലെങ്കില്‍ 750 രൂപ വരെയാണ് പിഴയായി ഈടാക്കിയിരുന്നത്. അതേ സമയം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തില്‍ പിഴ ഈടാക്കിയിരുന്നില്ല.

കുറെക്കാലമായി ഉപയോഗിക്കാതെയിരിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പരിമിതികള്‍ ഏര്‍പ്പെടുത്താമെന്നും, നിശ്ചിത തുക ഉപഭോക്താവ് വീണ്ടും നിക്ഷേപിച്ചാല്‍ സേവനങ്ങള്‍ വീണ്ടും നല്‍കാമെന്നും റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു.

English summary

RBI today asked banks not to levy penalty for non-maintenance of minimum balances in any inoperative account

The Reserve Bank of India (RBI) today asked banks not to levy penalty for non-maintenance of minimum balances in any inoperative account,
English summary

RBI today asked banks not to levy penalty for non-maintenance of minimum balances in any inoperative account

The Reserve Bank of India (RBI) today asked banks not to levy penalty for non-maintenance of minimum balances in any inoperative account,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X