നിയമപരമായി ഇന്ത്യയിലേയ്ക്ക് എത്ര സ്വര്‍ണം കൊണ്ടുവരാം?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടിയതോടെ സ്വര്‍ണ കള്ളക്കടത്തും വ്യാപകമാണ്. നെടുമ്പാശ്ശേരി, തിരുവനന്തപുരം, കരിപ്പൂര്‍ എന്നിങ്ങനെ കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലാണ് സ്വര്‍ണകടത്ത് നടക്കുന്നത്. സ്വര്‍ണക്കടത്ത് മാത്രമായപ്പോള്‍ ഒരു സംശയം.

നിയമപരമായി നമുക്ക് ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ അളവെത്രയാണ്. നിങ്ങളില്‍ പലര്‍ക്കും ഇത്തരം സംശയം ഉണ്ടാകാം. സര്‍ക്കാരിനെ കബളിപ്പിയ്ക്കാതെ നികുതി അടച്ച് സ്വര്‍ണമോ സ്വര്‍ണാഭരണമോ ധൈര്യമായി നമുക്ക് രാജ്യത്തേയ്ക്ക് കൊണ്ടുവരാം. പക്ഷേ അതിന് ചില അളവുകളും കണക്കുകളും ഒക്കെയുണ്ട്

1. നിയമപരമായി സര്‍ക്കാരിലേയ്ക്കുള്ള നികുതിയും സെസും ഒക്കെ കൃത്യമായി അടച്ചാല്‍ നിങ്ങള്‍ക്ക് വിദേശത്ത് നിന്നും പരമാവധി പത്ത് കിലോഗ്രാം സ്വര്‍ണം കൊണ്ടു വരാം. ഇനി വെള്ളിയാണെങ്കിലോ നൂറ് കിലോ കൊണ്ട് വരാം. പിന്നെ ഒരു കാര്യം മറക്കരുത്..എല്ലാം നിയമപരം ആയിരിയ്ക്കണം. ഇതുമാത്രമല്ല വിദേശത്തേയ്ക്ക് പോകുമ്പോള്‍ കള്ളപാസ്‌പോര്‍ട്ട് ഒന്നും ഉപയോഗിയ്ക്കരുതെന്ന് മാത്രം

2. എന്നാല്‍ ഇനി വിദേശത്ത് പോയി സ്വര്‍ണം കൊണ്ട് വരാമെന്ന് കരുതേണ്ട.അതിന് മുമ്പ് ദേ ഇക്കാര്യം കൂടി ഒന്നു കേട്ടോളൂ. ഇന്ന് ദുബായില്‍ പോയി മറ്റന്നാള്‍ അവിടെ നിന്ന് സ്വര്‍ണവും കൊണ്ട് തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിയെന്നിരിയ്ക്കട്ടേ. നിങ്ങള്‍ ടാക്‌സ് അടച്ചാലും സ്വര്‍ണം കൊണ്ടുവരാനുള്ള അനുമതി ഇല്ല. എന്താണെന്നല്ലേ. നമ്മള്‍ ഏത് രാജ്യത്തേയ്ക്കാണോ പോകുന്നത് കുറഞ്ഞത് അവിടെ ആറു മാസം താമസിയ്ക്കണം

നിയമപരമായി ഇന്ത്യയിലേയ്ക്ക് എത്ര സ്വര്‍ണം കൊണ്ടുവരാം?

3. എന്നാല്‍ വജ്രമോ മറ്റ് അമൂല്യ രത്‌നങ്ങളോ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ കൊണ്ടുവാരനാകില്ല

4. ഇനി നിങ്ങള്‍ക്കൊപ്പമോ അല്ലെങ്കില്‍ നിങ്ങള്‍ നാട്ടിലെത്തി 15 ദിവസത്തിനുള്ളിലോ സ്വര്‍ണം എത്തിയ്ക്കാം

ഇറക്കുമതി ചുങ്കം

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം നല്‍കണം. പത്ത് ഗ്രാം സ്വര്‍ണത്തിന് 300 രൂപയാണ് ഡ്യൂട്ടി. ഇതിന് പുറമെ മൂന്ന ശതമാനം സെസും. ഡ്യൂട്ടി വിദേശ കറന്‍സിയിലാണ് അടയ്‌ക്കേണ്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക വ്യവ്സ്ഥ, നികുതി വ്യവസ്ഥകള്‍ എന്നിവ കൃത്യമായി മനസിലാക്കിയ ശേഷം വേണം സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍.

English summary

How Much Gold Can Indians Travelling to India Bring?

If you are an Indian holding a valid passport you can bring gold into India, including jewellery up to certain limits
English summary

How Much Gold Can Indians Travelling to India Bring?

If you are an Indian holding a valid passport you can bring gold into India, including jewellery up to certain limits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X