ഇല്ലാത്ത ബാങ്കില്‍ നിക്ഷേപം: തട്ടിയെടുത്തത് 3.2 കോടി ഡോളര്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇല്ലാത്ത ബാങ്കില്‍ പണം നിക്ഷേപിപ്പിച്ച് ഇരുനൂറോളം പേരില്‍ നിന്ന് 3.2 കോടി ഡോളര്‍ (ഇരുനൂറു കോടിയോളം രൂപ) തട്ടിയെടുത്തു. കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലെ ഈ തട്ടിപ്പു റിപ്പോര്‍ട്ട് ചെയ്തത് ബിബിസി ആണ്. യഥാര്‍ത്ഥ ബാങ്ക് എന്നു തോന്നിപ്പിക്കുന്ന വിധം കെട്ടിടമൊരുക്കി യഥാര്‍ത്ഥ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന വിധം വേഷം കെട്ടിയ ജീവനക്കാരെയും നിരത്തിയായിരുന്നത്രെ ഈ അതിവിദഗ്ധ തട്ടിപ്പ്.

 

ഇല്ലാത്ത ബാങ്കില്‍ നിക്ഷേപം: തട്ടിയെടുത്തത് 3.2 കോടി ഡോളര്‍

ഇവിടെ 19 ലക്ഷം ഡോളര്‍ വരെ ഒറ്റയടിക്കു നിക്ഷേപിച്ച സമ്പന്മാരുമുണ്ട്. സമയമായിട്ടും പലിശ വരവുവച്ചു കിട്ടാതെ വരികയും പണം കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വരികയും ചെയ്തപ്പോഴാണ് പലര്‍ക്കും സംശയം തോന്നിത്തുടങ്ങിയത്.

പ്രാദേശിക സഹകരണസംഘം നടത്താനുള്ള ലൈസന്‍സ് ഉപയോഗിച്ചാണ് ഈ വന്‍ തട്ടിപ്പു നടത്തിയത്. അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

English summary

Fake Chinese Bank Loots $32 Million: BBC

Conmen deceived around 200 people into handing over their money by setting up a fake bank near the eastern city of Nanjing, according to BBC report
English summary

Fake Chinese Bank Loots $32 Million: BBC

Conmen deceived around 200 people into handing over their money by setting up a fake bank near the eastern city of Nanjing, according to BBC report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X