11 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ഒരു സ്വകാര്യ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും പുതിയ ബാങ്കായ ബന്ധന്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. 501 ശാഖകളുമായാണ് ബന്ധന്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. പതിനൊന്നുവര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ തുടങ്ങുന്ന ആദ്യ സ്വകാര്യ ബാങ്കാണിത്.

 

1.43 കോടി അക്കൗണ്ട് ഉടമകളുമായി പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന് രാജ്യത്താകെ 19500 ജീവനക്കാരുണ്ട്. 2022 സര്‍വീസ് സെന്ററുകളും 50 എടിഎമ്മുകളും ബന്ധന്‍ ബാങ്കിനു രാജ്യത്തുണ്ട്. മൈക്രോഫിനാന്‍സ് രംഗത്തെ മുന്‍നിരക്കാരായ ബന്ധന് കഴിഞ്ഞവര്‍ഷമാണ് ബാങ്ക് നടത്താനുള്ള ലൈസന്‍സ് കിട്ടിയത്.

11 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ഒരു  സ്വകാര്യ ബാങ്ക്

കൊല്‍ക്കത്ത സയന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബന്ധന്‍ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊല്‍ക്കത്തയിലാണു ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഈ വര്‍ഷംതന്നെ തങ്ങളുടെ പ്രവര്‍ത്തനം രാജ്യമൊട്ടാകെ വിപുലപ്പെടുത്താനാണു ബാങ്ക് ഉദ്ദേശിക്കുന്നത്.

ബാങ്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 27 സംസ്ഥാനങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ബന്ധന്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. കൂടാതെ

ബാങ്കിന്റെ ശാഖകളുടെ എണ്ണം 632 ആയി ഉയര്‍ത്തും. എടിഎമ്മുകളുടെ എണ്ണം 250 ആക്കും. ബാങ്കിന്റെ ഇപ്പോഴുള്ള ശാഖകളുടെ 71 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഇതില്‍ 35 ശതമാനത്തോളം ബാങ്കിങ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത ഗ്രാമങ്ങളിലാണ്.


English summary

Bandhan Joins Indian Banking League With 501 Branches

Bandhan Bank on Sunday began operations as a full-fledged lender with 501 branches across the country, becoming the newest member of the estimated $2-trillion Indian banking industry
English summary

Bandhan Joins Indian Banking League With 501 Branches

Bandhan Bank on Sunday began operations as a full-fledged lender with 501 branches across the country, becoming the newest member of the estimated $2-trillion Indian banking industry
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X