ടെക്കികള്‍ക്കിനി ട്രേഡ് യൂണിയന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: തമിഴ്‌നാട്ടിലെ ഐടി കമ്പനികളിലെ 4.5 ദശലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ഇനി ട്രേഡ് യൂണിയനുണ്ടാക്കാം. ലേബര്‍ യൂണിയന്റെ പരാതിയിലാണ് സോഫ്റ്റ്‌വയര്‍ കമ്പനി ജീവനക്കാര്‍ക്കും യൂണിയനുണ്ടാക്കാം എന്ന പുതിയ തീരുമാനം.

അവകാശം

അവകാശം

ഐടി കമ്പനി ജീവനക്കാര്‍ക്കും ട്രേഡ് യൂണിയനുണ്ടാക്കാനും അവരുടെ ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പുട് ആക്ട് 1947 അനുസരിച്ച് അവതരിപ്പിക്കാനും പരിഹാരം കണ്ടെത്താനും അവകാശമുണ്ടെന്ന് പുതിയ ജനനായക തൊഴിലാളാര്‍ മുന്നണി സമര്‍പ്പിച്ച പരാതിയിന്മേല്‍ മറുപടിയായി സംസ്ഥാന ലേബര്‍ സെക്രട്ടറിയായ കുമാര്‍ ജയന്ത് പറഞ്ഞു.

ട്രേഡ് യൂണിയനുകള്‍

ട്രേഡ് യൂണിയനുകള്‍

ഐടി മേഖല  ഇതിനെ പിന്നോട്ടടിക്കുന്ന നടപടിയായാണ് കാണുന്നത് എന്നാല്‍ യൂണിയനുകള്‍ ജീവനക്കാരുടെ അവകാശങ്ങളോടുളള അംഗീകാരമായാണ് വിലയിരുത്തുന്നത്.ഫാക്ടറികളിലെല്ലാം പരിമിതപ്പെടുത്തിയ ട്രേഡ് യൂണിയനുകള്‍ 4 മില്ല്യണിനടുത്ത് ജോലിക്കാരുള്ള ഐടി മേഖലയിലേക്ക് ചുവട് വെക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയതാണ്.

ഐടി കമ്പനികള്‍

ഐടി കമ്പനികള്‍

തമിഴ്‌നാട്ടിലെ ഐടി കമ്പനികളെയെല്ലാം ഇത് ബാധിക്കും. യൂണിയന്‍ പ്രവര്‍ത്തനങ്ങളെല്ലാം കമ്പനികള്‍ നിരോധിച്ചിരുന്നു.

കടമ

കടമ

ജീവനക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യവും സൗകര്യങ്ങളും ഒരുക്കുന്നതും അവകാശങ്ങളെ അംഗീകരിക്കുന്നതും കമ്പനികളുടെ കടമയാണ്. തൊഴിലാളി സംഘടന ഏതൊരു കമ്പനിയുടെയും ഭാഗമാണ്.

കോടതി ഉത്തരവ്

കോടതി ഉത്തരവ്

കഴിഞ്ഞ മാസം മോശം പ്രകടനത്തെത്തുടര്‍ന്ന് എച്ച്‌സിഎല്‍ പിരിച്ച് വിട്ട സോഫ്റ്റവെയര്‍ എഞ്ചിനീയറെ തിരിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

English summary

Techies can form unions at workplace: Tamil Nadu government

IT companies in Tamil Nadu have diligently kept their 4.5 lakh workforce insulated from trade unionism.
Story first published: Thursday, June 9, 2016, 13:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X