വിമാന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വിമാന യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത ടിക്കറ്റ് റദ്ദു ചെയ്യുമ്പോള്‍ ഈടാക്കാവുന്ന നിരക്കുകള്‍ക്കു നിയന്ത്രണമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ചു. ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനു കൃത്യമായ നിരക്കുകള്‍ ഇപ്പോള്‍ ഇല്ല. 1500 രൂപ മുതല്‍ മുഴുവന്‍ നിരക്കും യാത്രക്കാര്‍ക്ക് നഷ്ടപ്പെടുകയാണു ചെയ്യുന്നത്. ഈ സ്ഥിതിക്കു മാറ്റം വരുത്താനാണ് നിര്‍ദേശം.

 

പതിനഞ്ചു ദിവസത്തിനകം ലഭിക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചുള്ള ഭേദഗതികള്‍ക്കു ശേഷം നിര്‍ദേശങ്ങള്‍ നടപ്പാക്കും.

സിവില്‍ വ്യോമയാന ഡയറക്ടര്‍ അവതരിപ്പിച്ച പ്രധാന നിര്‍ദേശങ്ങള്‍

1. അധിക ചാര്‍ജുകള്‍

1. അധിക ചാര്‍ജുകള്‍

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ എയര്‍പോര്‍ട്ട് ചാര്‍ജ്, സര്‍വ്വീസ് ടാക്സ് എന്നിവ ഉള്‍പ്പെടുത്താതെ മുഴുവന്‍ തുകയും യാത്രക്കാരനു തിരിച്ചു നല്‍കണം.

2. റീഫണ്ട്

2. റീഫണ്ട്

ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് 15 ദിവസത്തിനകം അടച്ച തുക തിരികെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

3. നഷ്ടപരിഹാരം

3. നഷ്ടപരിഹാരം

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് ഏതെങ്കിലും സാഹചര്യത്തില്‍ യാത്ര നിഷേധിക്കുകയാണെങ്കില്‍ വിമാനക്കമ്പനി നല്‍കേണ്ട നഷ്ടപരിഹാരത്തുക 10000 ആക്കി ഉയര്‍ത്തും.

4. പകരം വിമാനം

4. പകരം വിമാനം

24 മണിക്കൂറിനുള്ളില്‍ പകരം വിമാനത്തില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ 20000 രൂപ വരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും സീറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ടായാല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും.

5. ലഗേജ്

5. ലഗേജ്

അനുവദനീയ പരിധിയായ 15 കിലോയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്ക് കിലോയ്ക്ക് 300 രൂപയാണ് എയര്‍ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികള്‍ നിലവില്‍ ചുമത്തുന്നത്. ഇത് കിലോയ്ക്കു 100 രൂപയാക്കി കുറയ്ക്കും.

6. പ്രോസസിങ് ഫീസ് പാടില്ല

6. പ്രോസസിങ് ഫീസ് പാടില്ല

റദ്ദ് ചെയ്യുമ്പോള്‍ ഈടാക്കുന്ന തുക അടിസ്ഥാന നിരക്കിനേക്കാള്‍ കൂടാന്‍ പാടില്ല. പണം തിരികെ നല്‍കുന്നതിന് പ്രോസസിങ് ഫീസ് ഈടാക്കരുത്.

ഇക്കാര്യങ്ങളില്‍ എല്ലാതലങ്ങളിലും അഭിപ്രായം തേടിയശേഷം വിശദമായ സര്‍ക്കുലര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary

Civil aviation ministry to ease norms for flyers

The aviation ministry has announced a slew of passenger-centric measures including proposing a cap on ticket cancellation charges, increased compensation for denied boarding and steep reduction in excess baggage fee levied by airlines.
Story first published: Sunday, June 12, 2016, 10:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X