മാരുതി പ്രിയപ്പെട്ട വാഹനം: മാരുതി സുസുക്കിക്ക് റെക്കോഡ് വില്‍പന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ആഭ്യന്തര വാഹനവിപണിയില്‍ ജൂലൈയില്‍ മികച്ച നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് ജൂലൈയില്‍ റെക്കോഡ് നേട്ടമാണ് ലഭിച്ചത്.

 

1,25,778 യൂണിറ്റ് വില്‍പനയാണ് കമ്പനി നേടിയത്. ആഭ്യന്തര വിപണിയില്‍ കമ്പനി നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഓഹരി വിപണിയില്‍ മാരുതി ബിഎസ്ഇയില്‍ 2.80% താഴ്ന്നാണ് ട്രേഡിംഗ് നടക്കുന്നത്.

13.9% അധിക വില്‍പന

13.9% അധിക വില്‍പന

2015 ജൂലൈയില്‍ മാരുതി ആഭ്യന്തര വിപണിയില്‍ വിറ്റത് 1,10,405 കാറുകളാണ്. 13.9% അധികവര്‍ധനയാണ് വില്‍പനയിലുണ്ടായത്. കയറ്റുമതി കണക്കിലെടുക്കുമ്പോള്‍ 1,37,116 കാറുകളാണു മാരുതി സുസുക്കി ജൂലൈയില്‍ വിറ്റത്. 2015 ജൂലൈയിലെ മൊത്തം വില്‍പ്പനയായ 1,21,712 യൂണിറ്റിനെ അപേക്ഷിച്ച് 12.7% അധികമാണിത്.

ചെറുകാര്‍ വില്‍പനയിടിഞ്ഞു

ചെറുകാര്‍ വില്‍പനയിടിഞ്ഞു

റെക്കോഡ് നേട്ടത്തിനിടയിലും ചെറുകാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന ഇടിഞ്ഞെന്നാണു കണക്കുകള്‍ നല്‍കുന്ന സൂചന. ഓള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവ ഉള്‍പ്പെടുന്ന മിനി വിഭാഗത്തില്‍ 2015 ജൂലൈയില്‍ 37,752 കാര്‍ വിറ്റത് കഴിഞ്ഞ മാസം 35,051 ആയി ഇടിഞ്ഞു. അതായത് 7.2% ന്റെ കുറവ്.

സ്വിഫ്റ്റ്,റിറ്റ്‌സ് വില്‍പനയില്‍ വളര്‍ച്ച

സ്വിഫ്റ്റ്,റിറ്റ്‌സ് വില്‍പനയില്‍ വളര്‍ച്ച

റിറ്റ്സ്,സ്വിഫ്റ്റ്,എസ്റ്റിലോ, ഡിസയര്‍, ബലേനോ എന്നീ ശ്രേണിയിലുള്ള കാറുകളുടെ വില്‍പ്പനയില്‍ 4.1% വളര്‍ച്ച രേഖപ്പെടുത്തി. 2015 ജൂലൈയില്‍ ഈ കാറുകള്‍ 48,381 കാര്‍ വിറ്റത് കഴിഞ്ഞ മാസം 50,362 ആയാണ് ഉയര്‍ന്നത്.

ഡിസയര്‍ ടൂര്‍ വില്‍പനയില്‍ ഇടിവ്

ഡിസയര്‍ ടൂര്‍ വില്‍പനയില്‍ ഇടിവ്

ഡിസയര്‍ ടൂര്‍ വില്‍പ്പനയിലും 9.2% ഇടിവു നേരിട്ടു. 2015 ജൂലൈയില്‍ ഇത്തരം 3,370 കാര്‍ വിറ്റതു കഴിഞ്ഞ മാസം 3,059 ആയാണു കുറഞ്ഞത്. എന്നാല്‍ ഇടത്തരം സെഡാനായ സിയാസ് 5,162 യൂണിറ്റ് വില്‍പന നടന്ന് നേട്ടമായി.

 യൂട്ടിലിറ്റി വാഹനവില്‍പനയില്‍ വര്‍ധന

യൂട്ടിലിറ്റി വാഹനവില്‍പനയില്‍ വര്‍ധന

ജിപ്‌സി, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, എസ് ക്രോസ്, വിറ്റാര ബ്രസ എന്നിവ 17,382 യൂണിറ്റ് വിറ്റുപോയി.

മാരുതി കാറുകള്‍ക്ക് വില കൂട്ടി

മാരുതി കാറുകള്‍ക്ക് വില കൂട്ടി

കഴിഞ്ഞ ദിവസം മാരുതി കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. 15,00 രൂപ മുതല്‍ 20,000 രൂപ വരെ വര്‍ധനയാണ് കാറുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. മാരുതിയില്‍നിന്നു പുതുതായി പുറത്തിറങ്ങിയ കോംപാക്ട് എസ്യുവി മോഡലായ വിറ്റാര ബ്രസയ്ക്ക് 20,000 രൂപയും, പ്രീമിയം ഹാച്ച്ബാക് മോഡലായ ബലേനോയ്ക്ക് 10,000 രൂപയുമാണ് വില വര്‍ധിപ്പിച്ചത്. Read Also: മാരുതി കാറുകള്‍ക്ക് വില കൂട്ടി

 

 

English summary

Maruti Suzuki hits record high after sales rise 13% in July

Maruti Suzuki India sold a total of 125,778 vehicles in domestic market during the month as compared with 110,405 units in July 2015.
Story first published: Wednesday, August 3, 2016, 13:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X