മാരുതി കാറുകള്‍ക്ക് വില കൂട്ടി
മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി കാറുകളുടെ വില വര്‍ധിപ്പിച്ചു.15,00 രൂപ മുതല്‍ 20,000 രൂപ വരെ വര്‍ധനയാണ് കാറുകള്‍ക്ക് ഉണ്ടായിരിക്കുന്നത്.
മാരുതിയില്‍നിന്നു പുതുതായി പുറത്തിറങ്ങിയ കോംപാക്ട് എസ്യുവി മോഡലായ വിറ്റാര ബ്രസയ്ക്ക് 20,000 രൂപയും, പ്രീമിയം ഹാച്ച്ബാക് മോഡലായ ബലേനോയ്ക്ക് 10,000 രൂപയുമാണ് വില വര്‍ധിപ്പിച്ചത്.

മാരുതിയുടെ മറ്റെല്ലാ മോഡലുകള്‍ക്കും 1,500 മുതല്‍ 5000 രൂപ വരെയും വില ഉയര്‍ത്തിയിട്ടുണ്ട്. ക്രിറ്റ എസ്യുവിയുടെ വില 15,000 രൂപ സെപ്റ്റംബര്‍ മുതല്‍ ഉയര്‍ത്താനും കമ്പനി തയ്യാറെടുക്കുന്നുണ്ട്.
ഈ വര്‍ഷമിത് രണ്ടാമത്തെ തവണയാണ് മാരുതി കാറുകളുടെ വില ഉയര്‍ത്തുന്നത്.ജൂലൈയില്‍ മാരുതിയുടെ ആഭ്യന്തര വില്പന 1,25,778 യുണിറ്റാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
