ഏറ്റവുമധികം ശമ്പളം എണ്ണി വാങ്ങുന്നവര്‍ ഇവരാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴും വിദേശ രാജ്യങ്ങളിലെ സിഇഒമാരുടെ ശമ്പളത്തേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങിക്കുന്നവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ്.

 

ഇന്ത്യയിലും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പല വ്യക്തികളുമുണ്ട് . ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും ശമ്പളം വാങ്ങുന്നവരിതാ

കലാനിധി മാരന്‍

കലാനിധി മാരന്‍

സണ്‍ ടിവി നെറ്റ് വര്‍ക്ക്, സ്‌പൈസ്‌ജെറ്റ്, വാഡിയ ഗ്രൂപ്പ്, ഗോഎയര്‍ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് കലാനിധി മാരന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള എഫ് എം റേഡിയോയും ഡിടിഎച്ച് സര്‍വീസുകളും ഇന്ത്യ മുഴുമനായി വ്യാപിച്ച് കിടക്കുന്നുണ്ട്. 56.25 കോടിയില്‍ പരം രൂപയാണ് സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന കലാനിധി മാരന്റെ വാര്‍ഷിക ശമ്പളം. മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്‌സ്‌ടൈല്‍ മന്ത്രി ദയാനിധി മാരന്റെ സഹോദരനുമാണ് കലാനിധി മാരന്‍.

കാവേരി കലാനിധി

കാവേരി കലാനിധി

സണ്‍ ടി വി നെറ്റ് വര്‍ക്കിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കലാനിധി മാരന്റെ ഭാര്യയാണ് കാവേരി. ഏറ്റവും കൂടുതല്‍ ശമ്പളമുള്ള എക്‌സിക്യുട്ടീവായി ഫോര്‍ച്യൂണ്‍ മാഗസിന്‍ കാവേരിയെ തിരഞ്ഞെടുത്തിട്ടുണ്ട്. 56.24 കോടിരൂപയാണ് ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം.

നവീന്‍ ജിന്‍ഡാല്‍

നവീന്‍ ജിന്‍ഡാല്‍

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന്റെ ചെയര്‍മാനാണ് നവീന്‍. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള എം പി കൂടിയായ ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 54.98 കോടിരൂപയാണ്.

കുമാര്‍ മംഗലം ബിര്‍ള

കുമാര്‍ മംഗലം ബിര്‍ള

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനാണ് കുമാര്‍ മംഗലം ബിര്‍ള. 49. 62 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.

പവന്‍ മുഞ്ജാള്‍

പവന്‍ മുഞ്ജാള്‍

ഹീറോ മോട്ടോര്‍ കോര്‍പ് മാനേജിങ്ങ് ഡയറക്ടറും സിഇഒയുമാണ് പവന്റെ ഒരു വര്‍ഷത്തെ ശമ്പളം 32.80കോടി രൂപയാണ്.

ബ്രിജ്‌മോഹന്‍ ലാല്‍ മുഞ്ജള്‍

ബ്രിജ്‌മോഹന്‍ ലാല്‍ മുഞ്ജള്‍

ഹീറോ മോട്ടോ കോര്‍പിന്റെ ചെയര്‍മാനാണ് ബ്രിജ്‌മോഹന്‍ ലാല്‍ മുഞ്ജാള്‍. 32.73കോടിരൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.

സുനില്‍ കാന്ത് മുഞ്ജാള്‍

സുനില്‍ കാന്ത് മുഞ്ജാള്‍

ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ മറ്റൊരു മേധാവിയാണ് സുനില്‍ കാന്ത് മുഞ്ജാള്‍. 31.51 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.

പി ആര്‍ രാമസുബ്രഹ്മണ്യ രാജ

പി ആര്‍ രാമസുബ്രഹ്മണ്യ രാജ

രാംകൊ സിമന്റ്‌സ് ചെയര്‍മാനും എം ഡിയുമാണ് രാജ. രാജയുടെ ഒരു വര്‍ഷത്തെ ശമ്പളം 30.96 കോടി രൂപയാണ്.

ഷിന്‍സോ നകാനിഷി

ഷിന്‍സോ നകാനിഷി

ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിര്‍മ്മാണ സ്ഥാപനമായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറാണ് നകാനിഷി. 30.90കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം.

മുരളി കെ ഡിവി

മുരളി കെ ഡിവി

ഡിവി ലാബിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമാണ് മുരളി. ഫാര്‍മസൂട്ടിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ച വ്യക്തിയാണ് 26.46 കോടി രൂപ വാര്‍ഷിക ശമ്പളം വാങ്ങിക്കുന്ന മുരളി.

English summary

India's Top Paid Executives

Media baron and Chairman and MD of Sun Group Kalanithi Maran tops the list of highest paid executives in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X