ഇന്ത്യയുടെ വളര്‍ച്ചയുടെ ക്രഡിറ്റ് മോഡിക്കല്ല, മുഖ്യമന്ത്രിമാര്‍ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടിയ ഏഴു ശതമാനത്തിലേറെ വരുന്ന വളര്‍ച്ചാ പുരോഗതിയ്ക്ക് കാരണം മോഡിയല്ല മുഖ്യമന്ത്രിമാരാണെന്ന് സിഎജി.

 

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളുടെ ചെലവിടല്‍ വര്‍ധിച്ചതിലൂടെയാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായതെന്ന് സിഎജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മോഡി ചിലവ് ചെയ്യാന്‍ പിറകില്‍

മോഡി ചിലവ് ചെയ്യാന്‍ പിറകില്‍

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ റോഡ്, തുറമുഖം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നടത്തിയ ചിലവില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തി. മോഡി സര്‍ക്കാരിന്റെ ചിലവ് ചെയ്യലില്‍ 33.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

വരാനിരിക്കുന്നത് വളര്‍ച്ച

വരാനിരിക്കുന്നത് വളര്‍ച്ച

സംസ്ഥാന ജീവനക്കാരുടെ ശമ്പളവര്‍ധനയും മണ്‍സൂണ്‍ നിരക്ക് ഉയര്‍ന്നതും തോട്ടം മേഖലയിലെ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കുമെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും ആര്‍ബിഐ പഠനം നിരീക്ഷിക്കുന്നുകഴിഞ്ഞമാസം മുതല്‍ നിലവില്‍ വന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനയാണ് ഇതിന് പ്രധാനകാരണം.

തൊഴിലില്ലായ്മാ ആശങ്കകള്‍ വര്‍ധിച്ചു

തൊഴിലില്ലായ്മാ ആശങ്കകള്‍ വര്‍ധിച്ചു

കഴിഞ്ഞയാഴ്ച പ്യൂ സര്‍വെ പ്രസിദ്ധീകരിച്ച സര്‍വെ ഫലമനുസരിച്ച് 2014ല്‍ മോദി അധികാരമേല്‍ക്കുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ തൊഴില്ലിലായ്മാ ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനായ നേതാവായി മോദി തുടരുന്നുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു. .

മോഡി സര്‍ക്കാരിന് നേട്ടം

മോഡി സര്‍ക്കാരിന് നേട്ടം

ധനകാര്യ വിനിമയത്തില്‍ ഇടിവുണ്ടായെങ്കിലും നേട്ടം മോഡി സര്‍ക്കാരിന് തന്നെയാണ്. രാജ്യത്തെ സമ്പദ്ഘടനയുടെ മുന്നേറ്റവും ജോലി സാധ്യതകള്‍ വര്‍ധിക്കുന്നതും 2019ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ലഭിച്ചത് റെക്കോഡ് നികുതി

ലഭിച്ചത് റെക്കോഡ് നികുതി

കഴിഞ്ഞ വര്‍ഷം നികുതിയായി പിരിഞ്ഞു കിട്ടിയതില്‍ റെക്കോഡ് ശതമാനം തുക സംസ്ഥാനങ്ങളുമായി പങ്കിടാന്‍ മോഡി തീരുമാനിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ചെലവിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് പണം ചിലവാക്കാനുള്ള നിര്‍ദേശങ്ങളില്‍ ഇളവ് വരുത്തുവാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

English summary

India should thank its CMs more than Modi for 7% plus growth

India can thank its state leaders, rather than the federal government, for its 7 percent-plus growth rate.
Story first published: Thursday, September 29, 2016, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X