പൊന്നിന് തിളക്കം മങ്ങുന്നു, വീണ്ടും വില താഴോട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. സ്വര്‍ണ വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ കുറവുണ്ടാകുന്നത്. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. 22,480 രൂപയാണ് പവന്റെ വില.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും പവന് 120 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവില കുറയാനാണ് ഇനിയും സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പൊന്നിന് തിളക്കം മങ്ങുന്നു, വീണ്ടും വില താഴോട്ട്

ബുധനാഴ്ച സ്വര്‍ണത്തിന് വില ഇടിഞ്ഞ് പവന് 22,720 രൂപയായിരുന്നു. ഒറ്റയടിക്ക് 320 രൂപയാണ് അന്ന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം.

ഒക്ടോബര്‍ മാസം ആരംഭിച്ചതില്‍പ്പിന്നെ സ്വര്‍ണത്തിന് വില 23,120 രൂപയില്‍ കുറഞ്ഞിട്ടില്ല. എന്നാല്‍ ബുധനാഴ്ച വന്‍ ഇടിവാണുണ്ടായത്. സെപ്റ്റംബറില്‍ പവന് 23,480 രൂപ വരെ സ്വര്‍ണം എത്തിയിരുന്നു.

<strong>ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍</strong>ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍

English summary

Gold price heads for worst weekly drop in over 3 years

Gold fell for a ninth straight session on Friday on a stronger dollar ahead of key US jobs data and the metal was headed for its worst weekly dip in over three years on increased expectations of a Federal Reserve rate rise by year end.
Story first published: Friday, October 7, 2016, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X