നിക്ഷേപകര്‍ക്ക് ദു:ഖവാര്‍ത്ത, പലിശ നിരക്കുകള്‍ കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് അത്ര ആശ്വാസം പകരുന്ന വാര്‍ത്തകളല്ല ബാങ്കുകളില്‍ നിന്നും പുറത്ത് വരുന്നത്. എസിബിഐ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. എഫ്ഡിയിലും മറ്റും സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്നവരെയാണ് ഈ തീരുമാനം ഏറെ ബാധിക്കുക.

 

അസാധുവായ നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപമായി അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയതോടെയാണ് എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചത്. വായ്പാ നിരക്കുകളിലും ഇനി മാറ്റം വരും.

നിക്ഷേപകര്‍ക്ക് ദു:ഖവാര്‍ത്ത, പലിശ നിരക്കുകള്‍ കുറച്ചു

വിവിധ കാലാവധികളിലേക്കുള്ള പലിശ 0.15 ശതമാനം വരെയാണ് കുറച്ചത്. ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുക. ഒരു വര്‍ഷം മുതല്‍ 455 ദിവസംവരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 7.05ല്‍നിന്ന് 6.90ആയാണ് കുറച്ചത്.

456 ദിവസം മുതല്‍ രണ്ട് വര്‍ഷംവരെയുള്ള നിക്ഷേപത്തിന്റെ പലിശ 7.10ല്‍നിന്ന് 6.95ആയും രണ്ടു മുതല്‍ മൂന്ന് വര്‍ഷംവരെയുള്ള നിക്ഷേപത്തിന്റെ പലിശ ഏഴ് ശതമാനത്തില്‍ നിന്നും 6.85 ശതമാനമാക്കി കുറച്ചു.

ബാങ്കില്‍ പണം കുമിയുന്നു; വായ്പാ പലിശ നിരക്കുകള്‍ വേഗം കുറയും, സാധാരണക്കാരന് നേട്ടം

English summary

Bad news for FD investors: SBI slashed deposit rates

Fixed deposit investors, beware. The government's decision to abolish Rs. 500 and Rs. 1,000 notes and replace them with new currency notes to crack down on black money may spell bad news for fixed deposit investors.
Story first published: Thursday, November 17, 2016, 19:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X