ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ ഇന്ന് കൂടി അവസരം

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനുള്ള അവസാന തീയതി ഇന്ന്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ആർഎസ്ബിവൈ/ചിസ് പദ്ധതിയുടെ 2017-18 വർഷത്തിലേക്കുള്ള സ്മാർട് കാർഡ് പുതുക്കലും പുതുതായി അപേക്ഷിച്ചവർക്കുള്ള കാർഡ് വിതരണവും ഇന്ന് അവസാനിക്കും.

 

നിലവിലുള്ള 30,000 രൂപയുടെ ചികിൽസാ ആനുകൂല്യത്തിനും 70,000 രൂപയുടെ മാരക രോഗങ്ങൾക്കുള്ള ആനുകൂല്യത്തിനും പുറമെ 60 വയസ്സു പിന്നിട്ട ഓരോ മുതിർന്ന പൗരന്മാർക്കും 30,000 രൂപയുടെ അധിക ചികിൽസാ ആനുകൂല്യവും ഈ വർഷം മുതൽ ലഭിക്കുന്നതാണ്. ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, കരള്‍ രോഗം, തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗം, അപകടത്തെ തുടര്‍ന്നുള്ള ട്രോമാ കെയര്‍ എന്നിവക്കാണ് മാരകരോഗത്തിനുള്ള ആനുകൂല്യം ലഭിക്കുക.

 
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ ഇന്ന് കൂടി അവസരം

സ്മാർട് കാർഡ് പുതുക്കാനോ, ഫോട്ടോ എടുക്കാനോ ഇനിയും സാധിക്കാത്തവർ പഞ്ചായത്ത്/ബ്ലോക്ക് തല പുതുക്കൽ കേന്ദ്രത്തിലെത്തി അവസാന അവസരം പ്രയോജനപ്പെടുത്തണം. കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയ 60 വയസ്സ് പിന്നിട്ടവര്‍ക്ക് പേര് ചേര്‍ക്കുകയും ചെയ്യാം.

പഴയ കാര്‍ഡും റേഷന്‍ കാര്‍ഡുമായാണ് ക്യാമ്പില്‍ എത്തേണ്ടത്. അച്ഛനും അമ്മയും മക്കളും ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്കാണ് കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ അവസരം. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 200 2530.

malayalam.goodreturns.in

English summary

Apply for health insurance card; today is the last day

today is the last date to apply for smart cards under the Comprehensive Health Insurance Scheme (CHIS) for 2017-18.
Story first published: Friday, June 30, 2017, 11:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X