നിഫ്റ്റി: വീണ്ടും റെക്കോർഡ്, വ്യാപാരം അവസാനിപ്പിച്ചത് 10000 പോയിന്റിന് മുകളിൽ

നിഫ്റ്റിക്ക് വീണ്ടും റെക്കോർഡ്. ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 10000 പോയിന്റിന് മുകളിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രത്തിലാദ്യമായി ചൊവ്വാഴ്ച്ച എൻഎസ്ഇ നിഫ്റ്റി 10000 പോയിന്റ് കടന്നിരുന്നു. എന്നാൽ വീണ്ടും ഇന്നലെ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണ് നിഫ്റ്റി. ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തതും 10000 പോയിന്റിന് മുകളിലെത്തിയപ്പോഴാണ്. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10000 പോയിന്റ് കടന്നു

ചൊവ്വാഴ്ച്ചത്തേയ്ക്കാൾ 56.10 പോയിന്റിന്റെ നേട്ടവുമായാണ് 10,020.65 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചത്. 10,025.95 ആണ് ഇന്നലത്തെ ഏറ്റവും ഉയർന്ന നില. ചൊവ്വാഴ്ച്ച ആദ്യമായി പതിനായിരം പോയിന്റിലെത്തിയെങ്കിലും വ്യാപാരം അവസാനിപ്പിച്ചപ്പോൾ ആ നേട്ടം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.

നിഫ്റ്റി: വീണ്ടും റെക്കോർഡ്

ലോഹം, ഊർജം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. അതേ സമയം ഇന്നലെ ഐടി, ടെലികോം മേഖലയിലെ ഓഹരികൾക്ക് നേരിയ ഇടിവുണ്ടായി.വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, പണപ്പെരുപ്പം താഴേയ്ക്ക് നീങ്ങിയത് തുടങ്ങിയവയും ഓഹരി വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

9,000 പോയിന്റിൽ നിന്ന് 10,000 പോയിന്റിലേക്ക് എത്താൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് എടുത്തത്. ഒരു മാസം മുമ്പാണ് നിഫ്റ്റി 9,511 പോയിന്റിൽ എത്തിയത്. ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 500 പോയിന്റു കൂടി കടന്നു. എപ്പോഴും വാങ്ങാവുന്ന അഞ്ച് ഓഹരികള്‍

malayalam.goodreturns.in

English summary

Nifty crosses 10,000 mark; hits all time high

The country’s benchmark indices hit new all-time highs on Wednesday, with the 50-share Nifty closing above the psychological 10,000-mark for the first time and the 30-share Sensex closing 0.48 per cent higher at 32,382.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X