ടൂറിസം മേഖലയിൽ പുത്തൻ ഉണർവ്!!! പ്രതീക്ഷയോടെ കേരളം...

ഈ വർഷം ടൂറിസം മേഖലയിൽ നിന്ന് മികച്ച വരുമാനമുണ്ടാക്കാന സാധിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ ടൂറിസം മേഖല പുത്തൻ ഉണർവിൽ. ഈ വർഷം ടൂറിസം മേഖലയിൽ നിന്ന് മികച്ച വരുമാനമുണ്ടാക്കാന സാധിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ആഭ്യന്തര അന്തർദേശീയ ടൂറിസ്റ്റുകളുടെ എണ്ണം ഇക്കൊല്ലം ഒൻപത് മുതൽ 11 ശതമാനമായി ഉയരുമെന്നാണ് സംസ്ഥാന ടൂറിസം അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ വ‍ർഷം ഇത് 5.67 മുതൽ 6.25 ശതമാനം വരെയായിരുന്നു.

 

2016ലെ കണക്ക്

2016ലെ കണക്ക്

2016ലെ കണക്ക് അനുസരിച്ച് അന്താദേശീയ ടൂറിസ്റ്റുകളുടെ എണ്ണം 10.38 ലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.32 കോടിയുമായിരുന്നു. ടൂറിസം മേഖലയിലെ ചില നിരക്ക് വ്യത്യാസങ്ങൾ കൂടുതൽ വിനോദ സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആക‍ർഷിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

ആയു‍ർവേദം

ആയു‍ർവേദം

വിദേശികളെ കേരളത്തിലേയ്ക്ക് ആക‍ർഷിക്കുന്ന പ്രധാന ഘടകം കലകളും ആയു‍ർവേദവുമാണ്. ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാൽ സഞ്ചാരികളുടെ എണ്ണം കൂടും.

കണ്ണൂ‍ർ വിമാനത്താവളവും ടൂറിസം വികസനവും

കണ്ണൂ‍ർ വിമാനത്താവളവും ടൂറിസം വികസനവും

കണ്ണൂരിലെ വരാൻ പോകുന്ന പുതിയ വിമാനത്താവളം കേരളത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് കണക്ക് കൂട്ടൽ. കോയമ്പത്തൂർ, കൂർഗ്, മൈസൂർ എന്നിവിടങ്ങളുമായി അതി‍ർത്തി പങ്കിടുന്ന ജില്ലയാണ് കണ്ണൂർ. അതുകൊണ്ട് തന്നെ മലബാർ മേഖലയിലെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിൽ മികച്ച വരുമാനം നേടാനാകും.

ഹർത്താലും ടൂറിസവും

ഹർത്താലും ടൂറിസവും

കേരളത്തിലെ അടിയ്ക്കടിയുണ്ടാകുന്ന ഹർത്താലുകൾ വിനോദസഞ്ചാര മേഖലയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ടൂറിസം മേഖലയിൽ വൻ നഷ്ട്ടമാണ് ഇത്തരത്തിലുള്ള ഹർത്താലുകൾ ഉണ്ടാക്കുന്നത്.

malayalam.goodreturns.in

English summary

Kerala tourism expects sharp increase in arrivals this year

With Kerala shifting into high gear with a new and assorted fare of tourism products, the state expects a sharp increase in domestic and international arrivals at 9% and 11%, up from 5.67 and 6.25% in 2016.
Story first published: Thursday, August 10, 2017, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X