ബിഎസ്എൻഎല്ലിൽ ഓഫർ പെരുമഴ. സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, റോമിംഗ് ചാർജ് ഇളവ്, ഇരട്ടി ഡാറ്റാ ഓഫറുകൾ ഇങ്ങനെ നീളുന്നു ബിഎസ്എൻഎൽ ഓഫറുകൾ.
ബിഎസ്എൻഎൽ അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, റോമിംഗ് ചാർജ് ഇളവ്, ഇരട്ടി ഡാറ്റാ ഓഫറുകൾ ഇങ്ങനെ നീളുന്നു ബിഎസ്എൻഎൽ ഓഫർ പെരുമഴ. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ ഇളവ്
ഡബിൾ ഡാറ്റ ഓഫർ
ഡബിൾ ഡാറ്റ ആനുകൂല്യം ആരംഭിക്കുന്നത് 78 രൂപ മുതലുള്ള എസ്ടിവികൾക്കാണ്. ഇതനുസരിച്ച് ദിവസവും രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. മൂന്ന് ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. ജിയോയെ കടത്തിവെട്ടുന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്
റോമിംഗ് ചാർജ് ഇല്ല
ഏത് സംസ്ഥാനത്ത് നിന്നും റോമിംഗ് ചാർജ് ഇല്ലാതെ വിളിക്കുന്നതിനുള്ള സ്പെഷ്യൽ ഓഫറും സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 395 രൂപയാണ് ഈ ഓഫറിന്റെ നിരക്ക്. ദിവസവും രണ്ട് ജിബി ഡാറ്റയും 3000 മിനിട്ട് ബിഎസ്എൻഎൽ ടോക്ക് ടൈമും 1800 മിനിട്ട് മറ്റ് നെറ്റ്വവർക്കുകളിലേയ്ക്ക് ടോക്ക് ടൈമും ലഭിക്കും. 56 ദിവസമാണ് ഇതിന്റെ കാലാവധി. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻകാർക്ക് കോളടിച്ചു!!!
കൂടുതൽ ടോക്ക് ടൈം
തിരഞ്ഞെടുക്കപ്പെട്ട വോയ്സ് എസ്ടിവിക്ക് 14% അധിക ടോക്ക് ടൈം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 120 രൂപ മുതലാണ് ഇത്തരം എസ്ടിവികളുടെ നിരക്ക് ആരംഭിക്കുന്നത്. ബിഎസ്എൻഎൽ കളി തുടങ്ങി; ആറുമാസത്തിനകം ഗ്രാമങ്ങളിൽ 4ജി വൈഫൈയും ഹോട്ട്സ്പോട്ടും
ഓണം പ്ലാൻ
ഓണത്തോടനുബന്ധിച്ച് 44 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ പുറത്തിറക്കിയിരുന്നു. ഒരു വർഷമാണ് ഇതിന്റെ കാലാവധി. 20 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ മാത്രമാണ് പ്ലാന്‍ ലഭ്യമാകുക. ബിഎസ്എൻഎൽ ഓണം പ്ലാൻ: ഉപഭോക്താക്കൾക്ക് കോളടിച്ചു
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
