നാളെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്.
രാജ്യത്തെ ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കും. ശമ്പള പുനക്രമീകരണം ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ നീണ്ട പണിമുടക്ക്.പൊതുമേഖലാ ബാങ്കുകളിലെ 10 ലക്ഷത്തോളം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതിനാൽ പണിമുടക്ക് ബാങ്ക് ഇടപാടുകളെ കാര്യമായി തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. ബാങ്ക് ജീവനക്കാർക്ക് എട്ടിന്റെ പണി!!! രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം
ചർച്ച പരാജയപ്പെട്ടു
വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടു. ഇതോടെ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം. Bank Strike Tomorrow: മേയ് 30 മുതൽ ബാങ്ക് പണിമുടക്ക്; ഇടപാടുകൾ വേഗം നടത്തിക്കൊള്ളൂ
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
പണിമുടക്ക് തുടരുകയാണെങ്കിൽ ശാഖകളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്ന് ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളാണ് മൊത്തം ബിസിനസുകളുടെ 75 ശതമാനവും നിയന്ത്രിക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭിക്കുന്ന 4 ബാങ്കുകൾ
ബാധകമല്ലാത്ത ബാങ്കുകൾ
സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം ഇന്നും നാളെയും അടഞ്ഞ് കിടക്കും. രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ഈ ബാങ്കുകളിൽ നിക്ഷേപിക്കൂ...കൂടുതൽ പലിശ നേടാം
യൂണിയനുകളുടെ ആരോപണം
കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് യൂണിയനുകളുടെ ആരോപണം. ജൻധൻ അക്കൌണ്ട്, നോട്ട് നിരോധനം, അടൽ പെൻഷൻ യോജന, മുദ്ര യോജന തുടങ്ങിയവ നടപ്പിലാക്കിയതോടെ കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ബാങ്ക് ജീവനക്കാർക്ക് ജോലി ഭാരം കൂടുതലാണെന്നും എന്നാൽ ഇതിനനുസരിച്ച് ശമ്പള വർദ്ധനവില്ലെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് കൺവീനർ ദേവിദാസ് പറഞ്ഞു.ബാങ്കുകള്‍ ഒരിക്കലും നിങ്ങളോട് പറയില്ല ഈ രഹസ്യങ്ങള്‍
10 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ
സർക്കാർ പ്രൈവറ്റ് ബാങ്കുകളിൽ ജോലി ചെയ്യുന്ന 10 ലക്ഷത്തിൽ അധികം ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. സമരത്തിനുള്ള നോട്ടീസ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബർ കമ്മിഷണർക്കും നൽകിയതായി എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം അറിയിച്ചിരുന്നു. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications