രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങാൻ തിരിച്ചറിയൽ രേഖ കാണിക്കണം.
രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങണമെങ്കിൽ ഉപഭോക്താക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം 50000 രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ നിങ്ങൾ തീർച്ചയായും തിരിച്ചറിയൽ രേഖയുടെ പകർപ്പ് നൽകണം.
പഴയ സ്വർണം വിൽക്കാൻ
നിങ്ങളുടെ കൈവശമുള്ള പഴയ സ്വർണം വിൽക്കുന്നതിനും തിരിച്ചറിയൽ രേഖ ആവശ്യമാണ്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തിൽ മാറ്റം വരുത്തിയത്. പഴയ സ്വർണം, കാർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ
പാൻ കാർഡ് നിർബന്ധം
നിലവിൽ രണ്ട് ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് സ്വർണം വാങ്ങിയാൽ പാൻ കാർഡ് നിർബന്ധമാണ്. പുതിയ വിജ്ഞാപനമനുസരിച്ച് രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങുന്നവർ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...
പരിശോധിക്കാൻ പ്രത്യേക സംഘം
സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ പ്രത്യേക പദവി നൽകി ചില ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ നിരീക്ഷണത്തിലാകും ഇനി സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???
വ്യാപാരികൾ നിയമം പാലിച്ചു തുടങ്ങി
പുതിയ ചട്ടപ്രകാരം സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും വ്യാപാരികള്‍ തിരിച്ചറിയല്‍ രേഖ വാങ്ങി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇനി സ്വർണം വാങ്ങാൻ ജൂവലറികളിൽ പോകുന്നവർ തിരിച്ചറിയൽ രേഖയെടുക്കാൻ മറക്കേണ്ട. പൊന്നോണം വരവായി; പൊന്നിൻ വില കുതിച്ചുയരുന്നു
ഇടപാടുകൾക്ക് പരിധി
ഡിജിറ്റല്‍ ഇടപാട് അല്ലാതെ പണം നേരിട്ട് നല്‍കി സ്വര്‍ണം വാങ്ങുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ശുപാര്‍ശയുണ്ട്. കൂടാതെ എല്ലാ സ്വർണ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കാൻ ധനമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ നല്ല സമയമാണ്... എന്തുകൊണ്ടാണെന്ന് അറിയാമോ?
പൊന്നിൻ വില
ഓണമടുത്തതോടെയാണ് സ്വർണ വിപണി ഉണർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ രണ്ട് ദിവസമായി സ്വർണവില കുത്തനെ ഉയരുകയാണ്. 22,120 രൂപയാണ് ഇന്നലെ സ്വർണത്തിന്റെ വിപണി വില. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു
സ്വർണ ശേഖരം
വേൾഡ് ഗോൾഡ് കൗൺസിലിൻറെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള പത്തു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്. 557.7 ടൺ ആണ് ഇന്ത്യയുടെ സ്വർണ ശേഖരം. സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഇനി നല്ലകാലം, കേരളത്തിൽ സ്വർണവില കുറയും
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications