ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ ഉപഭോഗത്തിന്റ കാര്യത്തിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയിൽ സ്വർണ വില കുത്തനെ കുറയാൻ സാധ്യത. സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

ഇറക്കുമതി തീരുവ

ഇറക്കുമതി തീരുവ

ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും. ഇത് ആവശ്യക്കാരുടെ എണ്ണം കൂട്ടും. കഴിഞ്ഞ ആറ് ആഴ്ച്ചയായി ആഗോള വിപണി വില ഉയർന്നിരിക്കുകയാണ്.

കള്ളക്കടത്ത് തടയാം

കള്ളക്കടത്ത് തടയാം

ജിഎസ്ടി നടപ്പാക്കിയതിന് ശേഷം സ്വർണ ഇറക്കുമതിയിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്ത് ഒരു പരിധി വരെ തടയാനും സാധിക്കും. ഇന്ത്യയിൽ ഇറക്കുമതി തീരുവ ഉയർത്തിയതിനാൽ സ്വർണ കള്ളക്കടത്ത് വ്യാപകമായിരുന്നു.

2016ൽ 120 ടൺ

2016ൽ 120 ടൺ

2016 ൽ 120 ടൺ സ്വർണം ഇന്ത്യയിലേക്ക് കടത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ നിയമപരമായ ഇറക്കുമതി സാധാരണയായി ഒരു വർഷം 800 ടൺ വരെ വരും.

ദുബായിയിൽ വില കുറവ്

ദുബായിയിൽ വില കുറവ്

ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയിൽ സ്വർണത്തിന് 3% നികുതി വർദ്ധിച്ചു. ഇതാണ് വിദേശത്തെ സ്വർണ വിൽപ്പന കൂടാൻ കാരണം. ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ദുബായിയിൽ നിന്ന് വാങ്ങുമ്പോൾ. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

അടുത്ത ബജറ്റിൽ തീരുമാനം

അടുത്ത ബജറ്റിൽ തീരുമാനം

ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച കാര്യത്തിൽ അടുത്ത ബജറ്റിൽ തീരമാനമുണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് ദ്വിവേദി പറഞ്ഞു. നിലവിലെ അക്കൗണ്ട് കമ്മി മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് വാണിജ്യ മന്ത്രാലയം ധനമന്ത്രാലയത്തോടെ ശുപാർശയും ചെയ്യുന്നുണ്ട്.

വ്യക്തതയില്ല

വ്യക്തതയില്ല

ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യത്തിൽ ധനമന്ത്രാലയം തീരുമാനം വ്യക്തമാക്കിയിട്ടില്ല. ധനകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനും വിസമ്മതിച്ചു.

2013ൽ

2013ൽ

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2013ൽ ആഗസ്റ്റിൽ 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി 12.96 ബില്യൺ ഡോളറായി കുറച്ചു. എന്നാൽ ഇപ്പോൾ ഇറക്കുമതി തീരുവ 2 ശതമാനമാക്കി കുറയ്ക്കണമെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്. ഇത് ഘട്ടംഘട്ടമായോ അല്ലെങ്കിൽ ഒറ്റത്തവണയായോ നടപ്പിലാക്കുമെന്നും ദ്വിവേദി പറഞ്ഞു.

ജിഎസ്ടിയ്ക്ക് ശേഷം

ജിഎസ്ടിയ്ക്ക് ശേഷം

നാട്ടിൽ നേരത്തെ സ്വർണത്തിന്​ ഒരു ശതമാനം എക്​സൈസ്​ തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ്​ ഇൗടാക്കിയിരുന്നത്. പുതിയ സംവിധാനത്തിൽ എക്​ സൈസ്​ തീരുവയും വാറ്റും ഒഴിവാക്കി മൂന്നു ശതമാനം ജി.എസ്​.ടി ഏർപ്പെടുത്തി. പണിക്കൂലിക്ക്​ അഞ്ചു ശതമാനം​ ജി.എസ്​.ടി വേറെയുമുണ്ട്​.

malayalam.goodreturns.in

English summary

Gold to get cheaper? Commerce Ministry bats for import duty cut on yellow metal

India’s falling trade deficit is giving the world’s second-biggest gold consumer room to lower its import duty on bullion, a commerce ministry official said on Thursday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X