പെട്രോൾ വില 70ൽ നിന്ന് 38 ആയി കുറയും!!! എന്താ വിശ്വാസം വരുന്നില്ലേ???

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉൽപന്നങ്ങളും ചരക്ക് സേവന നികുതി (ജിഎസ്ടി )യുടെ പരിധിയിൽ കൊണ്ടുവരണം എന്ന കേന്ദ്രസർക്കാർ നിലപാട് ജനങ്ങൾക്ക് ആശ്വാസം പകരുന്നു. കാരണം ജിഎസ്ടിയുടെ കീഴിൽ വന്നാൽ വില പകുതിയായി കുറയും. എന്നാൽ പെട്രോളും ഡീസലും ജിഎസ്ടി പരിധിക്കു പുറത്തു മതിയെന്ന് പറഞ്ഞത് സംസ്ഥാനങ്ങൾ തന്നെയാണ്.

  നികുതി നിരക്ക്

  പെട്രോളിന് കേന്ദ്രസർക്കാരിന്റെ എക്സൈസ് നികുതി 23 ശതമാനമാണ്. ബാക്കി 15 മുതൽ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാനസർക്കാരുകളാണ്. ഓരോ സംസ്ഥാനവും ഓരോ നിരക്കിലാണ് പെട്രോളിനും ഡീസലിനും വാറ്റ് ഈടാക്കുന്നത്. കേരളത്തിൽ പെട്രോളിന് 31.8 ശതമാനവും ഡീസലിന് 24.5 ശതമാനവുമാണ് സ‍ർക്കാ‍ വാറ്റ് ചുമത്തിയിരിക്കുന്നത്. വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വ‍ർഷത്തെ ഏറ്റവും ഉയർന്ന വില!!!

  ജിഎസ്ടി വന്നാൽ

  ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗൺസിലിൽ തീരുമാനിച്ചാൽ മാത്രമേ പെട്രോളും ഡീസലും ജിഎസ്ടിയിൽ പെടുത്തൂ. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും കൗൺസിലിനോട് ഇങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിന് ഇത്ര വിലക്കുറവോ! വില കേട്ടാൽ കണ്ണ് തള്ളും

  കേരളം നികുതി കുറയ്ക്കില്ല

  പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാനനികുതി കുറയ്ക്കാൻ കേരളം തയ്യാറാകില്ല. ജിഎസ്ടി ബാധകമാക്കുന്നതിനോടും കേരളത്തിന് യോജിപ്പില്ല. സംസ്ഥാനത്തെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആദ്യം കേന്ദ്രം നികുതി കുറയ്ക്കട്ടേയെന്നാണ് സംസ്ഥാനത്തിന്റെ പക്ഷം. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

  ഏറ്റവും ഉയര്‍ന്ന വില

  രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില നിലവിൽ മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജൂലായ് ഒന്നു മുതലുള്ള കണക്കനുസരിച്ച് ഡല്‍ഹിയില്‍ ഏഴു രൂപയാണ് പെട്രോളിന് വർദ്ധിച്ചിരിക്കുന്നത്. നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. പെട്രോൾ ലിറ്ററിന് 30 രൂപ ! അഞ്ചു വർഷത്തിനുള്ളിൽ വില 30ൽ താഴെയാകും

  മൂന്ന് വർഷം മുമ്പ്

  2014 ഓഗസ്റ്റിലാണ് ഇതിനു മുമ്പ് പെട്രോളിന് ഇത്രയും വില രേഖപ്പെടുത്തിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് വില കുത്തനെ ഉയർന്നത്. ഇടത്തരക്കാ‍ർക്ക് ആശ്വാസിക്കാം; ചെറുകാറുകൾക്ക് വില കുറയും

  ഇന്ധവില പരിഷ്കരണം

  ദിനംപ്രതിയുള്ള ഇന്ധവില പരിഷ്കരണത്തിന് ശേഷം ഇന്ധനവില കുത്തനെ ഉയരുന്നത്. 2017 ജൂണ്‍ മുതലാണ് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്കരിക്കാന്‍ ആരംഭിച്ചത്. അതുവരെ മാസത്തില്‍ രണ്ട് തവണ വില പരിഷ്കരിക്കുന്ന രീതിയായിരുന്നു. നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബിൽ പരിശോധിക്കാറുണ്ടോ??? ബില്ലിൽ ഒളിഞ്ഞിരിക്കുന്ന കള്ളത്തരങ്ങൾ...

  malayalam.goodreturns.in

  English summary

  Petrol prices may come down from Rs 70 to Rs 38 under GST. Will government do it?

  Questions are being asked if Finance Minister Arun Jaitlely-headed GST Council will pay heed to Petroleum Minister Dharmendra Pradhan's suggestion on petroleum prices.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more