വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വ‍ർഷത്തെ ഏറ്റവും ഉയർന്ന വില!!!

പെട്രോൾ വിലയിൽ വൻ വർദ്ധനവ്. മൂന്ന് വർഷത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജൂലായ് ഒന്നു മുതലുള്ള കണക്കനുസരിച്ച് ഡല്‍ഹിയില്‍ ഏഴു രൂപയാണ് പെട്രോളിന് വർദ്ധിച്ചിരിക്കുന്നത്. നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില.

ഇന്ധവില പരിഷ്കരണം

ഇന്ധവില പരിഷ്കരണം

ദിനംപ്രതിയുള്ള ഇന്ധവില പരിഷ്കരണത്തിന് ശേഷം ഇന്ധനവില കുത്തനെ ഉയരുന്നത്. 2017 ജൂണ്‍ മുതലാണ് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്കരിക്കാന്‍ ആരംഭിച്ചത്. അതുവരെ മാസത്തില്‍ രണ്ട് തവണ വില പരിഷ്കരിക്കുന്ന രീതിയായിരുന്നു. വില പരിഷ്കരണം ആരംഭിച്ച് ആദ്യ മാസത്തില്‍ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. പെട്രോൾ ലിറ്ററിന് 30 രൂപ ! അഞ്ചു വർഷത്തിനുള്ളിൽ വില 30ൽ താഴെയാകും

മൂന്ന് വർഷം മുമ്പ്

മൂന്ന് വർഷം മുമ്പ്

2014 ഓഗസ്റ്റിലാണ് ഇതിനു മുമ്പ് പെട്രോളിന് ഇത്രയും വില രേഖപ്പെടുത്തിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് വില കുത്തനെ ഉയർന്നത്. പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളറിയണം ഈ കാര്യങ്ങള്‍

കേന്ദ്രം ഇടപെടില്ല

കേന്ദ്രം ഇടപെടില്ല

വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. പെട്രോളിയം മന്ത്രാലയത്തില്‍ പ്രത്യേക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധനവില ജിഎസ്ടിയ്ക്കു കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും ഉണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാറുകളിൽ കേമൻ ആര് ??? സംശയം വേണ്ട, ഇന്ത്യക്കാർക്ക് അന്നും ഇന്നും പ്രിയം മാരുതി

അമേരിക്കയില്‍ ചുഴലിക്കാറ്റും  ക്രൂഡ് ഓയില്‍ വിലയും

അമേരിക്കയില്‍ ചുഴലിക്കാറ്റും ക്രൂഡ് ഓയില്‍ വിലയും

അമേരിക്കയിലെ ചുഴലിക്കാറ്റുകള്‍ കാരണം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടി വന്നു. ഇത് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചിട്ടുണ്ടെന്നും ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. വരും ദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ഉടൻ കാർ വാങ്ങുന്നുണ്ടോ? ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം

malayalam.goodreturns.in

English summary

Oil minister Dharmendra Pradhan rules out intervention on daily fuel price revision

The government doesn't plan to intervene to check fuel prices that have soared to the highest in three years, oil minister Dharmendra Pradhan said after shares of oil refiners tumbled on speculation that refining and marketing firms would have to sacrifice margins to cushion consumers .
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X