ഉടൻ കാർ വാങ്ങുന്നുണ്ടോ? ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജി.എസ്.ടി (ഗുഡ്സ് ആന്റ് സർവീസസ് ടാക്സ്) പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഡിസ്കൗണ്ടുകളും ഓഫറുകളുമായി കാ‍ർ കമ്പനികൾ തമ്മിൽ മത്സരം. മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്സ്, ഫോർഡ്, ഫോക്സ്വാ​ഗൺ തുടങ്ങിയ കാറുകളുടെ വിവിധ മോഡലുകളാണ് ഡിസ്കൗണ്ട് നിരക്കിൽ വിറ്റഴിക്കുന്നത്.

 

ഡിസ്കൗണ്ടുകൾ പല തരം

ഡിസ്കൗണ്ടുകൾ പല തരം

മിക്ക കമ്പനികളും കാഷ് ഡിസ്കൗണ്ടുകളാണ് നൽകുന്നത്. എന്നാൽ ചില കമ്പനികൾ എക്സ്ചേഞ്ച് ഓഫറുകളും ഫ്രീ ഇൻഷുറൻസും വരെ നൽകുന്നുണ്ട്. മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ലിയു, ഔഡി, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ ആഡംബര കാ‍ർ നിർമ്മാതാക്കളും വില കുറച്ചിട്ടുണ്ട്. ഓഫറുകൾ ലഭിക്കുന്ന കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി

മാരുതി സുസുക്കി

ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്റ്റ്, വാഗൺ ആർ, സെലേറിയോ, എർടിഗ എന്നീ വണ്ടികൾക്കാണ് മാരുതി സുസുക്കി ഡിസ്കൗണ്ടുകൾ നൽകുന്നത്. 10,000 മുതൽ 25,000 രൂപ വരെയാണ് ഡിസ്കൗണ്ടുകൾ. ബലേനോ, ഇഗ്നിസ്, എസ് ക്രോസ്, സിയാസ്, അടുത്തിടെ വിപണിയിലിറക്കിയ ഡിസയർ എന്നിവയ്ക്ക് എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നതല്ല.

ഹ്യുണ്ടായ്

ഹ്യുണ്ടായ്

ഇയോൺ, 2017 മോഡൽ ഗ്രാൻഡ് ഐ 10, എക്സ്സെന്റ്, എലൈറ്റ് ഐ 20, വെർണ എന്നീ മോഡലുകൾക്ക് 15,000 മുതൽ 30,000 രൂപ വരെയാണ് ഹ്യുണ്ടായ് ‍ഡിസ്കൗണ്ടുകൾ നൽകുന്നത്. ക്രെയ്റ്റയ്ക്കും സാന്റാ ഫെയ്ക്കും ബോണസും എക്സ്ചേഞ്ചും ബാധകമല്ല.

ഹോണ്ട

ഹോണ്ട

ബ്രിയോ, അമെയ്സ്, ജാസ്, ബിആർവി തുടങ്ങിയ കാറുകൾക്കാണ് ഹോണ്ട ഡിസ്കൗണ്ട് നൽകുന്നത്. 20,000 മുതൽ 25,000 രൂപ വരെയാണ് ഡിസ്കൗണ്ട്. എന്നാൽ 2017 മോഡൽ ഹോണ്ട സിറ്റിയ്ക്കും ഡബ്ല്യു.ആ‍ർ.വിയ്ക്കും ഡിസ്കൗണ്ടില്ല.

ടാറ്റ മോട്ടോഴ്സ്

ടാറ്റ മോട്ടോഴ്സ്

ടാറ്റ മോട്ടോഴ്സിന്റെ ബോൾട്ടിനും സെസ്റ്റിനുമാണ് 20,000 മുതൽ 25,000 രൂപ വരെ ഇളവുള്ളത്. പുതുതായി പുറത്തിറക്കിയ ടൈ​ഗറിനും ടിയാഗോയ്ക്കും കമ്പനി ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തിട്ടില്ല.

ഫോ‍ർഡ്

ഫോ‍ർഡ്

ഫിഗോ, ആസ്പയർ, ഇക്കോസ്പോർട്ട് എന്നിവയ്ക്ക് 10,000 മുതൽ 15,000 രൂപ വരെയാണ് കമ്പനി എക്സ്ചേഞ്ച് ബോണസും ഡിസ്കൗണ്ടും നൽകുന്നത്.

ഫോക്സ് വാ​ഗൻ

ഫോക്സ് വാ​ഗൻ

പോളോ, അമിയോ, വെന്റോ എന്നിവയുടെ വിലയിൽ 30,000 മുതൽ 40,000 രൂപ വരെയാണ് ഫോക്സ് വാഗൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ വാഹനങ്ങൾക്ക് കിഴിവില്ല.

malayalam.goodreturns.in

English summary

GST rates impact on cars: Car discounts in June 2017, big discounts on small cars in India

Before the GST (Goods & Services Tax) rolls in from 1st July 2017, various car manufacturers like Maruti Suzuki, Hyundai, Honda, Tata Motors, Ford and Volkswagen are giving discounts on many of their models.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X