സൗദിയില്‍ മൂന്നാം ഘട്ട വനിതാവല്‍ക്കരണം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ മൂന്നാം ഘട്ട വനിതാവല്‍ക്കരണം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ സ്വകാര്യ സംരംഭകരില്‍ നിന്നു മികച്ച സഹകരണമാണ് ലഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
മൂന്നാം ഘട്ട വനിതാ വല്‍ക്കരണം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.

വിഷന്‍ 2030 പദ്ധതി ലക്ഷ്യം കാണുന്നതിനാണ് പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ വനിതള്‍ക്ക് ജോലി കണ്ടെത്തുന്നതിന് മൂന്നാം ഘട്ട വനിതാവല്‍ക്കരണം നടപ്പിലാക്കുന്നതും.
വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്ട്രോള് മേഖലയിലും സ്വദേശി യുവതികളെ നിയമിക്കും. ഇതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ കീഴിലെ സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗ് കമ്പനി പ്രാരംഭ നടപടി ആരംഭിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
