ജിയോ പ്രൈം വരിക്കാർക്ക് നൽകിയിരുന്ന 399 രൂപയുടെ ധൻ ധനാ ധൻ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഉയർത്തി.
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ജിയോ പ്രൈം വരിക്കാർക്ക് നൽകിയിരുന്ന 399 രൂപയുടെ ധൻ ധനാ ധൻ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഉയർത്തി. മറ്റു നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ദീപാവലി ഓഫറിനൊപ്പം ഇരുട്ടടി
ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ജിയോ നിരക്കുകളുടെ വർധനയും വരുമെന്ന് കമ്പനി അറിയിച്ചിരുന്നു. പ്രീപെയ്ഡ്-പോസ്റ്റ് പെയ്ഡ് ഓഫർ നിരക്കുകളിലെല്ലാം തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ആമസോണിൽ വീണ്ടും ഓഫർ പെരുമഴ; 80 ശതമാനം വിലക്കിഴിവും ക്യാഷ്ബാക്കും
ഫ്രീ കോളിനും നിയന്ത്രണം?
459 രൂപ പ്ലാനിൽ ദിവസം ഒരു ജിബി നിരക്കിൽ 84 ദിവസത്തേക്ക് ഡേറ്റ ഉപയോഗിക്കാം. ഫ്രീ കോൾ, എസ്എംഎസ് എന്നിവ തുടരും. അതേസമയം, വരും ദിവസങ്ങളിൽ ഫ്രീ കോളിനും നിയന്ത്രണം വരുമോ എന്നും വരിക്കാർക്ക് ആശങ്കയുണ്ട്. വരും ദിവസങ്ങളിൽ കണ്ടറിയേണ്ടി വരും ഇക്കാര്യങ്ങൾ. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
കാലാവധി വെട്ടിക്കുറച്ചു
399 രൂപയുടെ പ്ലാൻ ഇപ്പോഴും ഉണ്ട്. പ്ലാനിന്റെ കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു. 509 രൂപ പ്ലാനിന്റെ കാലാവധിയും വെട്ടിക്കുറച്ചു. ഈ പ്ലാനിൽ ദിവസേന രണ്ട് ജിബി നിരക്കിൽ 49 ദിവസം ഡേറ്റ ഉപയോഗിക്കാം. നേരത്തെ ഈ പ്ലാനിന്റെ കാലാവധി 56 ദിവസമായിരുന്നു. ശമ്പളക്കാർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...
ഡാറ്റായിൽ കുറവ്
999 രൂപ പ്ലാനിന്റെ 90 ദിവസം എന്ന കാലാവധി വെട്ടിക്കുറക്കാതെ 90 ജിബി എന്നത് 60 ജിബി ഡേറ്റയാക്കി കുറച്ചു. 1999 രൂപ പ്ലാനിൽ 155 ജിബി യിൽ നിന്ന് 125 ജിബിയായി കുറച്ചു. ഒരു ദിവസത്തേക്കുള്ള 19 രൂപ പാക്കിൽ 200 എംബി 150 എംബിയായി വെട്ടിക്കുറച്ചു. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
നഷ്ട്ടം
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിയോ 270 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാകാം ജിയോ പ്ലാനുകളിൽ മാറ്റം വരുത്തിയത്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications