ആധാർ - ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ മാർച്ച് 31ലേയ്ക്ക് നീട്ടി

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31ലേയ്ക്ക് നീട്ടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31ലേയ്ക്ക് നീട്ടി. നേരത്തെ ഡിസംബര്‍ 31 നകം ബന്ധിപ്പിക്കണമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ പിന്നീട് മാർച്ച് 31 ആണ് ആധാറും ബാങ്ക് അക്കൌണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ടതെന്ന് പ്രഖ്യാപിച്ചു.

 

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 മാർച്ച് 31ലേയ്ക്ക് കഴിഞ്ഞ ദിവസം സർക്കാർ നീട്ടിയിരുന്നു. കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ആധാർ ബന്ധനത്തിനുള്ള തീയതി സർക്കാർ അനിശ്​ചിതമായി നീട്ടിയത്.

 
ആധാർ-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ മാർച്ച് 31ലേയ്ക്ക് നീട്ട

നവംബർ വരെയുള്ള കണക്കനുസരിച്ച് 33 കോടി പാൻ കാർഡുകളിൽ 13.28 കോടി എണ്ണം മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. അതിനാലാണ് തീയതി വീണ്ടും നീട്ടുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ബാങ്ക്​ അക്കൗണ്ടിനൊപ്പം മ്യൂചൽ ഫണ്ട്​, ഇൻഷൂറൻസ്​ സേവനങ്ങളുമായും ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും​ നീട്ടിയിട്ടുണ്ട്​​.

malayalam.goodreturns.in

English summary

Aadhaar-bank account linking: Govt extends deadline to 31 March after inputs from banks

The government on Wednesday extended by three months till 31 March, 2018 the deadline for mandatory quoting of national biometric identifier Aadhaar and Permanent Account Number (PAN) for bank accounts and certain financial transactions
Story first published: Thursday, December 14, 2017, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X