അടുത്ത വർഷം നിങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഇവയാണ്.
പുതുവർഷത്തിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യാം. അതിനായി ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. അടുത്ത വർഷം നിങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഇവയാണ്.
ജനുവരി
- ആദ്യം തന്നെ നിങ്ങളുടെ ഈ വർഷത്തെ സാമ്പത്തിക ലക്ഷ്യങ്ങൾ കുറിച്ചു വയ്ക്കുക.
- നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോകൾ അവലോകനം ചെയ്യുക.
- ഇൻഷുറൻസ് പ്രീമിയങ്ങൾ, നികുതികൾ തുടങ്ങിയവ അടയ്ക്കേണ്ട തീയതികൾ റിമൈൻഡർ സെറ്റ് ചെയ്ത് സൂക്ഷിക്കുക.
- യൂട്ടിലിറ്റി, ക്രെഡിറ്റ് കാർഡ് ബില്ലുകൾ അവസാന തീയതിയ്ക്ക് മുമ്പായി അടയ്ക്കുക.
- ജോലിക്കാർ നികുതിയിളവിനായുള്ള രേഖകൾ എച്ച്ആറിന് സമർപ്പിക്കുക.
ഫെബ്രുവരി
- തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇത് നിങ്ങളുടെ നികുതി, നിക്ഷേപ സംബന്ധമായ കാര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അവലോകനം ചെയ്യുക.
- നികുതി ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ കൃത്യമാണോയെന്ന് നിങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചറിയുക. ഇല്ലെങ്കിൽ കൂടുതൽ നികുതി നൽകേണ്ടി വരും
മാർച്ച്
- മാർച്ച് 15: 2017-18 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതി (അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട അവസാന തീയതി.
- മാർച്ച് 31: ടാക്സ് സേവിംഗ്സ്, ആദായ നികുതി റിട്ടേൺ എന്നിവ സമർപ്പിക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുക.
- മാർച്ച് 31: വിവിധ സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഏപ്രിൽ
- ഏപ്രിൽ 1: ബജറ്റ് നിർദ്ദേശങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
- ഏപ്രിൽ 5: ഏപ്രിൽ അഞ്ചിന് മുമ്പായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പെയ്മെന്റ് നടത്തുക.
- ഏപ്രിൽ 18: അക്ഷയ തൃതീയ. സ്വർണം വാങ്ങാൻ മികച്ച സമയം.
- പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള കുട്ടികളുടെ സ്കൂൾ ഫീസ്, ബുക്കുകൾ, യൂണിഫോമുകൾ എന്നിവയ്ക്കായുള്ള പണം കരുതുക.
- വേനൽക്കാല അവധിക്കായുള്ള പദ്ധതികൾ ആരംഭിക്കുക.
മേയ്
- ഏപ്രിലിൽ നടത്തുന്ന വിലയിരുത്തലിന് ശേഷം മിക്ക കമ്പനികളും ഇൻക്രിമെന്റുകൾ നൽകി തുടങ്ങുന്നത് മേയിലായിരിക്കും. ഈ പണം നിക്ഷേപിക്കുന്നതിനായി പുതിയ മാർഗങ്ങൾ കണ്ടെത്തുക.
- ശമ്പള വർദ്ധനവ് നികുതിയെ എത്രമാത്രം സ്വാധീനിക്കുമെന്ന് കണ്ടെത്തുക.
ജൂൺ
- ജൂൺ 15: 2019 - 2020 സാമ്പത്തിക വർഷത്തെ മുൻകൂർ നികുതി അടയ്ക്കേണ്ട അവസാന ദിനം
- ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള ഫോം 16, ഫോം 16എ എന്നിവ ശേഖരിക്കുക.
ജൂലൈ
ജൂലൈ 31: 2018-19 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ദിനം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ രണ്ട് ആഴ്ച മുമ്പ് എങ്കിലും ഓൺലൈനിൽ ഫയൽ ചെയ്യുക. ഈ കാലാവധി കഴിഞ്ഞാൽ ചില നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെടും. ഈ വർഷം മുതൽ ഇൻകം ടാക്സ് റിട്ടേൺ അയയ്ക്കാൻ വൈകിയാൽ 10,000 രൂപ വരെ പിഴ ചുമത്തും.
ആഗസ്റ്റ്
നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി ഒരു അർദ്ധ വാർഷിക അവലോകനം നടത്തുക. നിരവധി അവധികളുള്ള ഒരു മാസം കൂടിയാണ് ആഗസ്റ്റ്. 2018ൽ സ്വർണ വില കൂടുമോ, കുറയുമോ?? സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം അറിയണ്ടേ...
സെപ്റ്റംബർ
സെപ്തംബർ 15: മുൻകൂർ നികുതിയുടെ (അഡ്വാൻസ് ടാക്സ്) രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നതിനുള്ള അവസാന തീയതി. ടാക്സ് റിട്ടേണിനെക്കുറിച്ച് അന്വേഷിക്കുക. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം
ഒക്ടോബർ
ഒക്ടോബർ 19-ാം തീയതി ദസറയോടെയാണ് ഉത്സവ സീസൺ ആരംഭിക്കുന്നത്. നിങ്ങളുടെ ഉത്സവകാല ചെലവുകൾക്കായി ഒരു ബജറ്റ് തയ്യാറാക്കുക. ടിക്കറ്റ് ബുക്കിംഗും മറ്റും നേരത്തേ തന്നെ നടത്തുക. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...
നവംബർ
നവംബറിൽ ദീപാവലി സമയമാണ്. അവധി ദിനങ്ങൾ നിങ്ങളുടെ ബജറ്റിന് അനുസരിച്ച് പ്ലാൻ ചെയ്യുക. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!
ഡിസംബർ
ഡിസംബർ 15: മുൻകൂർ നികുതിയുടെ മൂന്നാമത്തെ ഇൻസ്റ്റാൾമെന്റിനുള്ള അവസാന ദിനം. നിങ്ങളുടെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക കാര്യങ്ങൾ മൊത്തത്തിൽ അവലോകനം ചെയ്യുക. പുതു വർഷത്തിലേയ്ക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുക. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications