2018ൽ സ്വ‍ർണ വില കൂടുമോ, കുറയുമോ?? സ്വ‍ർണം വാങ്ങാൻ ബെസ്റ്റ് ടൈം അറിയണ്ടേ...

2017ലെ സ്വ‍ർണത്തിളക്കം എങ്ങനെയായിരുന്നുവെന്ന് അറിയണ്ടേ? ഓരോ മാസത്തെയും സ്വ‍ർണ വിലയിലെ കയറ്റിറങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികൾക്ക് എന്നും സ്വ‌ർണത്തോട് അൽപ്പം പ്രിയം കൂടും. പുതു വർഷത്തിൽ സ്വ‍ർണ വില കുതിച്ചുയരുമോ കുറയുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആളുകൾ. അതിന് മുമ്പ് 2017ലെ സ്വ‍ർണത്തിളക്കം എങ്ങനെയായിരുന്നുവെന്ന് അറിയണ്ടേ? ഓരോ മാസത്തെയും സ്വ‍ർണ വിലയിലെ കയറ്റിറങ്ങൾ താഴെ കൊടുക്കുന്നു.

ജനുവരി

ജനുവരി

ജനുവരിയിൽ സ്വർണ വില കുത്തനെ ഉയരുകയായിരുന്നു. ജനുവരി ആദ്യ ആഴ്ച്ചയാണ് ആ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 21,160 രൂപയാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില. കൂടിയ വില 22,160 രൂപയും. വെളിച്ചെണ്ണ മുതൽ പെട്രോൾ വരെ...വില കേട്ടാൽ ഞെട്ടും; തൊട്ടാൽ പൊള്ളും

ഫെബ്രുവരി

ഫെബ്രുവരി

കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു ഫെബ്രുവരിയിലെ സ്വ‍ർണവില. എന്നാൽ ഫെബ്രുവരി അവസാനത്തോടെ വില കുത്തനെ ഉയർന്നു. 21,920 രൂപയായിരുന്നു ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില. കൂടിയ വില 22400 രൂപയും. ജനുവരിയിലേതിനേക്കാൾ ഉയർന്ന വിലയാണിത്. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

മാ‍ർച്ച്

മാ‍ർച്ച്

ഫെബ്രുവരിയിലെ ഉയ‍ർച്ചയ്ക്ക് ശേഷം മാർച്ച് പകുതി വരെ സ്വ‍ർണ വിലയുടെ ​ഗ്രാഫ് താഴേയ്ക്കായിരുന്നു. എന്നാൽ പകുതിയ്ക്ക് ശേഷം വീണ്ടും വില കൂടി. മാർച്ച് ആദ്യം രേഖപ്പെടുത്തിയ 22,240 രൂപയാണ് ആ മാസത്തെ ഏറ്റവും കൂടിയ വില. കുറഞ്ഞ വില 21,360 രൂപയാണ്. രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങണോ??? ഇനി അൽപ്പം പാടുപെടും!!!

ഏപ്രിൽ

ഏപ്രിൽ

ഏപ്രിലിൽ മാർച്ചിലേതിൽ നിന്ന് വ്യത്യസ്തമായി ആദ്യ ആഴ്ച്ചയാണ് ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 21,800 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില. എന്നാൽ ഏപ്രിൽ അവസാന ആഴ്ച്ചയായതോടെ വില കുതിച്ചുയർന്നു. കൂടാതെ ഏപ്രിൽ 28നായിരുന്നു അക്ഷയ തൃതീയ. ഏപ്രിലിലെ ഏറ്റവും ഉയ‍ർന്ന വില 22,400 രൂപയാണ്. പഴയ സ്വർണം, കാ‍ർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ

മേയ്

മേയ്

മേയ് ആദ്യ പകുതിയിൽ വില കുറയുകയും രണ്ടാം പകുതിയിൽ വില ഉയരുകയുമായിരുന്നു. 22,000 രൂപയാണ് മേയിലെ ഏറ്റവും ഉയ‍ർന്ന വില. കുറഞ്ഞ വില 21,440 രൂപയും. ഒരാഴ്ച്ചയോളം ഈ വിലയ്ക്ക് വ്യാപാരം പുരോ​ഗമിച്ചിരുന്നു. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

ജൂൺ

ജൂൺ

മേയിലേതിനേക്കാൾ ജൂണിൽ സ്വർണ വില ഉയരുകയായിരുന്നു. 22,120 രൂപയാണ് ജൂണിലെ ഏറ്റവും കൂടിയ നിരക്ക്. കുറഞ്ഞ നിരക്ക് 21,480 രൂപയും. ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ നല്ല സമയമാണ്... എന്തുകൊണ്ടാണെന്ന് അറിയാമോ?

ജൂലൈ

ജൂലൈ

ജൂലൈയിൽ സ്വ‍ർണ വില കുത്തനെ ഇടിഞ്ഞു. ഈ വർഷത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വ‍ർണ വ്യാപാരം നടന്നത് ജൂലൈയിലാണ്. 20,720 രൂപയാണ് ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില. കൂടിയ വില 21,880 രൂപയും. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് ജൂലൈയിൽ സ്വ‍‍ർണ വിലയിടിയാൻ കാരണം. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

ആ​ഗസ്റ്റ്

ആ​ഗസ്റ്റ്

ആ​ഗസ്റ്റിൽ സ്വ‍ർണ വില വീണ്ടും ഉയർന്ന് 22000 കടന്നു. കുറഞ്ഞ വില 21,120 രൂപയും കൂടിയ വില 22,120 രൂപയുമാണ്. സ്വ‍ർണം വാങ്ങാനിരിക്കുന്നവർക്ക് ഇനി നല്ലകാലം, കേരളത്തിൽ സ്വർണവില കുറയും

സെപ്റ്റംബർ

സെപ്റ്റംബർ

സെപ്റ്റംബറിൽ സ്വർണ വിലയിൽ വീണ്ടും കയറ്റിറക്കങ്ങൾ കണ്ടു തുടങ്ങി. ആദ്യ പകുതിയിൽ ഉയർന്ന വില, രണ്ടാം പകുതിയായപ്പോഴേയ്ക്കും കുറഞ്ഞു തുടങ്ങി. ഏറ്റവും ഉയ‍ർന്ന വില 22,720 രൂപയും കുറഞ്ഞ വില 22,000 രൂപയുമാണ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ വന്ന സുപ്രധാന മാറ്റങ്ങള്‍, തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം

ഒക്ടോബർ

ഒക്ടോബർ

സെപ്റ്റംബറിലേതിനേക്കാൾ ഒക്ടോബറിൽ വില താഴ്ന്നു. ഒക്ടോബറിലെ ഏറ്റവും കൂടിയ നിരക്ക് 22,360 രൂപയാണ്. കുറഞ്ഞ നിരക്ക് 21,920 രൂപയും. സ്വര്‍ണാഭരണങ്ങളും അതില്‍ തിളങ്ങുന്ന കേരളത്തിന്റെ ആഭരണ വിപണിയും

നവംബർ

നവംബർ

നവംബർ ആദ്യ വാരം വില കുറഞ്ഞെങ്കിലും പിന്നീട് വില ഉയർന്നു. 21,920 രൂപയാണ് നവംബറിലെ കുറഞ്ഞ വില. കൂടിയ വില 22,360 രൂപയാണ്. സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ? അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

ഡിസംബർ

ഡിസംബർ

ഡിസംബ‍‍ർ ആദ്യ പകുതി വരെയുള്ള വിവരമനുസരിച്ച് സ്വ‌‍ർണ വില കുത്തനെ താഴ്ന്നു. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഡസംബറിലാണ്. 20,800 രൂപയാണ് ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ വില. കൂടിയ വില 21,920 രൂപയാണ്. സ്വര്‍ണപ്പണയം: നഷ്ട സാധ്യതകളും, നഷ്ടം ഒഴിവാക്കാന്‍ എട്ട് വഴികളും

malayalam.goodreturns.in

English summary

gold price whole year

People are eagerly waiting for the gold price in the new year. Did you know the whole month gold rate in 2017?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X