പുതുവർഷത്തോടനുബന്ധിച്ച് വന്‍ ഓഫർ പ്രഖ്യാപനവുമായി രാജ്യത്തെ വിമാനക്കമ്പനികള്‍ രംഗത്ത്.
പുതുവർഷത്തോടനുബന്ധിച്ച് വന്‍ ഓഫർ പ്രഖ്യാപനവുമായി രാജ്യത്തെ വിമാനക്കമ്പനികള്‍ രംഗത്ത്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്സ്, ഗോ എയര്‍, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികളാണ് ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ടിക്കറ്റ് ബുക്കിംഗ്
വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. സാധാരണക്കാർക്കും ഇനി വിമാനത്തിൽ പറക്കാം, വെറും 799 രൂപ മാത്രം
സ്പൈസ് ജെറ്റ്
യാത്രക്കാർക്ക് സൗജന്യ വിമാന യാത്രയാണ് സ്പൈസ് ജെറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 'ഫ്ളൈ ഫോർ ഫ്രീ' എന്ന ഈ ഓഫറിനായി സ്പൈസ്ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ സ്കീം പ്രകാരം യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും സ്പൈസ് ജെറ്റിന്റെ തന്നെ ഇ - കൊമേഴ്സ് പോർട്ടലായ സ്പൈസ് സ്റ്റൈൽ വഴി തിരികെ ലഭിക്കും. spicejet.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പണം തിരികെ ലഭിക്കൂ. സ്പൈസ് ജെറ്റിന്റെ കിടിലൻ ഓഫർ; സൗജന്യമായി പറക്കാം, വേഗം ബുക്ക് ചെയ്യൂ..
ഇൻഡിഗോ
തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്ക് 1005 രൂപ മുതലുള്ള ഓഫറുകളാണ് ഇന്‍ഡിഗോ നല്‍കുന്നത്. എയർലൈൻസിന്റെ വെബ്സൈറ്റായ goindigo.in ൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ബാഗ്ഡോഗ്രയിൽ നിന്ന് ഗുവാഹത്തിയിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് 1005 രൂപ മാത്രമാണ്. കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേയ്ക്ക് 1,095 രൂപയ്ക്കും ചെന്നൈയിൽ നിന്ന് ബാംഗ്ളൂരിലേയ്ക്ക് 1120 രൂപയ്ക്കും അഗർത്തലയിൽ നിന്ന് ഗുവാഹത്തിയിലേയ്ക്ക് 1,130 രൂപയ്ക്കും ടിക്കറ്റുകൾ ലഭിക്കും. പ്രണയദിനം വിമാനത്തിലും, 899 രൂപയുടെ ഓഫറുകളുമായി എയര്‍ വിസ്താര
ജെറ്റ് എയർവെയ്സ്
ജെറ്റ് എയര്‍വേഴ്സ് 1001 രൂപയ്ക്കാണ് തങ്ങളുടെ സ്പെഷ്യല്‍ ന്യൂ ഈയര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഡിസംബർ 23 ന് ആരംഭിച്ച ഈ ഓഫർ ടിക്കറ്റ് വിൽപ്പന 2018 ജനുവരി 2 വരെ നീണ്ടുനിൽക്കും. തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ മാത്രമേ ഈ നിരക്കിൽ ലഭിക്കൂ. 10 മുതൽ 15 ശതമാനം വരെയാണ് ജെറ്റ് എയർവെയ്സിന്റെ ഡിസ്കൌണ്ട് നിരക്ക്. ജെറ്റ് എയർവേസിൽ പറക്കാം 1111 രൂപയ്ക്ക്, ഓഫർ രണ്ട് ദിവസത്തേയ്ക്ക് കൂടി നീട്ടി
ഗോ എയർ
തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്ക് 1005 രൂപ മുതലുള്ള ഓഫറുകളാണ് ഗോ എയറും നല്‍കുന്നത്. ഗോ എയർ സെയിൽ 2018 എന്ന പേരിലാണ് ടിക്കറ്റ് വിൽപ്പന. ഡിസംബർ 31 വരെ ഇതേ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. goair.in എന്ന വെബ്സൈറ്റിൽ നിന്ന് 2018 ജനുവരി 10 നും ജൂലായ് 31 നും ഇടയിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. GoAir മൊബൈൽ ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ 'GOAPP10' എന്ന പ്രെമോ കോഡ് ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് 10 ശതമാനം ഡിസ്കൗണ്ട് കൂടി നേടാവുന്നതാണ്. ജെറ്റ് എയര്‍വേസിന്റെ കിടിലം ഓഫര്‍; ഒരു ബിസിനസ്സ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ രണ്ടെണ്ണം
എയര്‍ ഏഷ്യ
എയര്‍ ഏഷ്യയുടെ തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്ക് 1399 രൂപയുടെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ബംഗളൂരു, ജയ്പുർ, കൊച്ചി, കൊൽക്കത്ത, റാഞ്ചി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് ഈ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. ഒരു മണിക്കൂര്‍ ഫ്‌ളൈറ്റ് യാത്രയ്ക്ക് 2500 രൂപ മാത്രം:ഉഡാന്‍ ജനുവരി മുതല്‍ ചിറക് വിരിക്കും
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications