ബജറ്റ് 2018: എല്ലാ ഇന്ത്യക്കാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

മോഡി സർക്കാരിന്റെ 2018 ലെ ബജറ്റിൽ രാജ്യത്തെ എല്ലാ പൗരന്മാ‍ർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഡി സർക്കാരിന്റെ 2018 ലെ ബജറ്റിൽ രാജ്യത്തെ എല്ലാ പൗരന്മാ‍ർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിക്കാൻ സാധ്യത. കേന്ദ്ര സ്പോൺസേഡ് പദ്ധതി പ്രകാരം 5000 കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന അനൗദ്യോ​ഗിക റിപ്പോ‍ർട്ട്.

 

സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും ഈ പദ്ധതിയിൽ വലിയ പങ്ക് വഹിക്കാനുണ്ട്. മൊത്തം ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുമെന്നും. 60 ശതമാനം കേന്ദ്രം സംഭാവന ചെയ്യുമെന്നുമാണ് വിവരം.

 
എല്ലാ ഇന്ത്യക്കാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

ഇൻഷുറൻസ് കവറേജ് അനുസരിച്ച് എല്ലാ പൗരന്മാരും ഇൻഷുറൻസ് പരിരക്ഷക്ക് വിധേയമാകുമെന്നാണ് ഹിന്ദി ദിനപത്രമായ പ്രഭാത് ഖബർ റിപ്പോ‌ർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം ആരോഗ്യ ഇൻഷുറൻസ് പദ്ധതി മൂന്നു തരത്തിലാണ്. ബിപിഎല്ലിന് കല്യാൺ പദ്ധതി, വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ വരുന്നവർക്ക് സൗഭാ​ഗ്യ പദ്ധതി, 2 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവ‍ർക്ക് സ‍ർവ്വോദയ സ്കീം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Health insurance of up to Rs 5 lakh to all Indians may be announced in 2018 budget of Modi govt

If reports are anything to go by, then the Narendra Modi government in the 2018 budget is going to give a big boost to the health insurance of citizens of India. According to the Centre, under the Central Sponsored Scheme, a provision of Rs 5,000 crore will be made to provide health insurance to all.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X