ഇൻഷുറൻസ് പദ്ധതികൾക്ക് ഇത്തവണത്തെ ബജറ്റിൽ നികുതി ഇളവ് ഉണ്ടാകുമോ?
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾക്ക് ഗുണകരമാകുമോ? ഇൻഷുറൻസിനെ ജിഎസ്ടി പരിധിയിൽ നിന്നെങ്കിലും ഒഴിവാക്കുമോ എന്ന് കാത്തിരിക്കുകയാണ് ഇൻഷുറൻസ് കമ്പനികൾ.
എല്ലാവർക്കും ലൈഫ് ഇൻഷുറൻസ്
ഓരോ കുടുംബവും ലൈഫ് ഇൻഷുറൻസ് നിർബന്ധമായും എടുക്കേണ്ടതാണ്. കാരണം ലൈഫ് ഇൻഷുറൻസിന് ജീവിതത്തിൽ അത്രയധികം സ്വാധീനമുണ്ടെന്ന് ബജാജ് ക്യാപിറ്റൽ വിസിയും എംഡിയുമായ സഞ്ജീവ് ബജാജ് വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷ
2018ലെ കേന്ദ്ര ബജറ്റിൽ ഇൻഷുറൻസ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മറ്റ് രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സാമൂഹ്യ സുരക്ഷയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കണമെന്നും പോളിസി ബസാർ.കോമിന്റെ സഹസ്ഥാപകനും സിഇഒയുമായ യാസിഷ് ദാഹിയ വ്യക്തമാക്കി.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന ഇന്ത്യയിലെ സാമൂഹ്യ സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും വാർഷിക വരുമാനം ഏകദേശം 5 ലക്ഷം രൂപ വരെയുള്ള ശരാശരി കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകാൻ കവറേജ് തുക പരിമിതമാണെന്നാണ് ക്രോസ് സെൽ ലാൻഡ്മാർക്ക് ഇൻഷുറൻസ് ബ്രോക്കേഴ്സ് ഇവിപിയും ഹെഡുമായ വിനയ് തലുജയുടെ അഭിപ്രായം. 130 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയിൽ വെറും 3.11 കോടി ജനങ്ങൾ മാത്രമാണ് മെയ് 2017 വരെയുള്ള കണക്കനുസരിച്ച് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളൂ.
ആദായ നികുതി ആനുകൂല്യം
ഇൻഷുറൻസ് മേഖലയ്ക്ക് ആദായ നികുതി ആനുകൂല്യം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചിലർ ടേം ഇൻഷുറൻസിന് മാത്രമാണ് നികുതിയിളവ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടിക്ക് ശേഷം
ജിഎസ്ടി (ഗുഡ് ആൻഡ് സർവീസസ് ടാക്സ്) പ്രാബല്യത്തിൽ വന്നതിന് ശേഷം ഇൻഷുറൻസിന്റെ നികുതി വർദ്ധിച്ചിരുന്നു. 3 മുതൽ 18 ശതമാനം വരെയാണ് നികുതിയിൽ വർദ്ധനവുണ്ടായത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications