സ്ഥിരം ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം!!! കേന്ദ്രസർക്കാ‍ർ വിഞ്ജാപനം പുറത്തിറക്കി

രാജ്യത്ത് സ്ഥിരം ജോലി ഇല്ലാതാക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് സ്ഥിരം ജോലി ഇല്ലാതാക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. തൊഴിൽ രം​ഗത്ത് വൻ മാറ്റത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനമാണിത്.

ഇൻഡസ്ട്രിയൽ എംപ്ലോയിമെന്റ് സ്റ്റാൻഡിം​ഗ് ഓ‍ർഡർ ആക്ട്

ഇൻഡസ്ട്രിയൽ എംപ്ലോയിമെന്റ് സ്റ്റാൻഡിം​ഗ് ഓ‍ർഡർ ആക്ട്

1946ലെ ഇന്‍റസ്ട്രിയല്‍ എംപ്ലോയിമെന്‍റ് സ്റ്റാന്‍ഡിങ് ഒാര്‍ഡര്‍ ആക്ടില്‍ നിയമഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിശ്ചിത കാലാവധിയിലേക്ക് മാത്രം തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം ലഭിക്കും. ഇന്ത്യയിൽ തൊഴിൽരഹിതരുടെ എണ്ണത്തിൽ വൻ വ‍ർദ്ധനവ്; പണിയില്ലാത്തത് 31 മില്യൺ പേ‍‍ർക്ക്

എല്ലാ തൊഴിൽ മേഖലകൾക്കും ബാധകം

എല്ലാ തൊഴിൽ മേഖലകൾക്കും ബാധകം

നിലവിൽ വസ്ത്ര വ്യാപാര രംഗത്തുള്‍പ്പെടെ ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഈ നിയമം നിലവിലുള്ളത്. എന്നാൽ ഇനി മുതൽ എല്ലാ മേഖലകളിലും നിയനം ബാധകമാണ്. വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?

ജീവനക്കാരെ പിരിച്ചുവിടാം

ജീവനക്കാരെ പിരിച്ചുവിടാം

ഈ നിയമമനുസരിച്ച് വെറും രണ്ടാഴ്ച്ച മുമ്പ് നോട്ടീസ് നൽകി ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരവും തൊഴിലുടമയ്ക്കുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

തീരുമാനം എതി‍ർപ്പ് മറികടന്ന്

തീരുമാനം എതി‍ർപ്പ് മറികടന്ന്

ഈ മാസം 16നാണ് ഇത് സംബന്ധിച്ച അന്തിമ ഗസറ്റ് വിജ്ഞാപനം തൊഴില്‍ മന്ത്രാലയം ഇറക്കിയത്. ജനുവരി ആദ്യ വാരം കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ തന്നെ ഈ നീക്കത്തിനെതിരെ നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ എതിര്‍പ്പുകളെല്ലാം മറികടന്നാണ് തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. ശമ്പളവുമില്ല, ശമ്പള വർദ്ധനവുമില്ല!! അടുത്ത വഴി എന്ത്??

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനയായ ബിഎംഎസ് ഉൾപ്പെടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍‌ഗനൈസേഷന്‍ അടക്കമുള്ളവയുടെ വ്യവസ്ഥകള്‍ ലംഘിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ ശുപാര്‍ശ പ്രകാരമാണ് ഭേദഗതി എന്ന് ബിഎംഎസ് ആരോപിച്ചു. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

malayalam.goodreturns.in

English summary

Permanent Status of Jobs will Disappear

Donning huge changes in the job sector, the permanent status of jobs is disappearing and is being replaced by contractual jobs. The Ministry of Labour and Employment has issued notification on the Industrial Employment (Standing Orders) Central (Amendment) Rules, 2018 on March 16. With this the permanent nature of jobs will disappear and will be converted to fixed term employment.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X