ഫ്ലിപ്കാർട്ടിൽ വീണ്ടും ജീവനക്കാരുടെ എണ്ണം കൂട്ടുന്നു.
രണ്ട് വർഷത്തിന് ശേഷം ഫ്ലിപ്കാർട്ടിൽ വീണ്ടും ജീവനക്കാരുടെ എണ്ണം കൂട്ടുന്നു. 700ഓളം തൊഴിലവസരങ്ങളാണ് നിലവിൽ ഫ്ലിപ്കാർട്ടിലുള്ളത്. ഡാറ്റാ സയൻസ്, അനലിറ്റിക്സ് എന്നീ മേഖലകളിലുള്ളവർക്കാണ് കൂടുതൽ സാധ്യത.
തസ്തികകൾ
- ഡാറ്റാ ശാസ്ത്രജ്ഞർ
- യുഐ, യുഎക്സ് ഡിസൈനർമാർ
- ഉൽപ്പന്ന പരിഹാര എൻജിനീയർ
- ടെക് പ്രോഗ്രാം മാനേജർ
- സോഫ്റ്റ്‍വെയർ ഡെവലപ്പർ
- ഐടി ഇൻഫ്രാസ്ട്രക്ചർ & സർവീസ് ഡെലിവറി
- ഐടി ആപ്ലിക്കേഷൻസ്
ക്യാമ്പസ് റിക്രൂട്ട്മെന്റ്
ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഫ്ലിപ്കാർട്ട് ക്യാമ്പസ് റിക്രൂട്ട്മെന്റും നടത്തുന്നുണ്ട്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സിലെ (ഐഎസ്ബി) കുറഞ്ഞത് 20 വിദ്യാർത്ഥികൾക്ക് ഫ്ളിപ്കാർട്ട് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എച്ച്ആർ കൺസൾട്ടന്റ് വ്യക്തമാക്കി. ഇൻഫോസിസിന്റെ പുതിയ ടെക്ക് ഹബ് അമേരിക്കയിൽ; 1000ഓളം തൊഴിലവസരങ്ങൾ
ടെക്നോളജി മേഖല
ടെക്നോളജി മേഖലയിലേയ്ക്കാണ് ഫ്ലിപ്കാർട്ട് ഉടനടി റിക്രൂട്ട്മെന്റ് നടത്തുന്നത്. 700 ഓളം ഒഴിവുകളിൽ അഞ്ചിൽ നാല് ഭാഗവും സാങ്കേതിക മേഖലയിൽ നിന്നുള്ളവരെയാണ് ആവശ്യം. അമേരിക്ക പണി തന്നാലെന്താ... രണ്ട് ലക്ഷം ഐടിക്കാർക്ക് ജപ്പാനിൽ ജോലി ഉറപ്പ്!!!
ഓൾ ഫോർ ഇന്ത്യ
കമ്പനിയുടെ ഓൾ ഫോർ ഇന്ത്യ എന്ന പ്രോഗ്രാമിന്റെ ഭാഗമാണ് നിലവിലെ ഈ ടെക് റിക്രൂട്ട്മെൻറ്. സാങ്കേതിക മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഐടികാർക്ക് നല്ലകാലം തുടങ്ങിയോ?? ജോലി തേടുന്നവർക്ക് പ്രിയം ഈ കമ്പനികൾ
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു
2016 ലും 2017 ലും കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. 2015 ന്റെ അവസാനം 15,000 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്തിരുന്നത്. എന്നാൽ 2017 ആയപ്പോഴേയ്ക്കും ഇത് 8000 ആയി കുറച്ചിരുന്നു. ജോലി പേടിഎമ്മിൽ കിട്ടണം!! ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെയെന്ന് അറിയണ്ടേ?
സാങ്കേതിക വിദ്യ അനിവാര്യം
ബിസിനസിന്റെ കാര്യക്ഷമമായ വളർച്ചയ്ക്ക് സാങ്കേതിക വിദ്യയിലുള്ള വളർച്ച അനിവാര്യമാണ്. അതിനാലാണ് കമ്പനിയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതെന്ന് ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications