അമേരിക്ക പണി തന്നാലെന്താ... രണ്ട് ലക്ഷം ഐടിക്കാ‍ർക്ക് ജപ്പാനിൽ ജോലി ഉറപ്പ്!!!

രണ്ട് ലക്ഷം ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ ജപ്പാനിൽ നിയമിക്കാൻ ഒരുങ്ങുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച് 1ബി വിസ കർശനമാക്കി അമേരിക്കയിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങുകയാണ്. എന്നാൽ ഇതിനിടെ ആശ്വാസമായി ജപ്പാന്റെ വെളിപ്പെടുത്തൽ. രണ്ട് ലക്ഷം ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയാണ് ജപ്പാനിൽ നിയമിക്കാൻ ഒരുങ്ങുന്നത്.

‌​ഗ്രീൻ കാ‍ർഡ് നൽകും

‌​ഗ്രീൻ കാ‍ർഡ് നൽകും

ഐടി രം​ഗത്ത് കൂടുതൽ വളർച്ച ലക്ഷ്യം വച്ചാണ് ജപ്പാന്റെ പുതിയ തീരുമാനം. ജോലിയ്ക്കായി എത്തുന്ന ഇന്ത്യക്കാ‍ർക്ക് ഗ്രീൻ കാർഡുകളും വിതരണം ചെയ്യും. ജപ്പാൻ വിദേശ വ്യാപാര സംഘടന അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐടികാ‍ർക്ക് നല്ലകാലം തുടങ്ങിയോ?? ജോലി തേടുന്നവർക്ക് പ്രിയം ഈ കമ്പനികൾ

2 ലക്ഷം തൊഴിലവസരങ്ങൾ

2 ലക്ഷം തൊഴിലവസരങ്ങൾ

ഇന്ത്യ - ജപ്പാൻ ബിസിനസ് പാർട്ണർഷിപ്പ് സെമിനാറിലാണ് ഇക്കാര്യം സംസാരിച്ചത്. നിലവിൽ 9.2 ലക്ഷം ഐടി പ്രൊഫഷണൽസ് ആണ് ജപ്പാനിലുള്ളത്. എന്നാൽ 2 ലക്ഷം പേരെക്കൂടി ഉടൻ ആവശ്യമുണ്ടെന്നാണ് വിവരം. 2030 ആകുമ്പോഴേയ്ക്കും ആവശ്യക്കാരുടെ എണ്ണം 8 ലക്ഷമായി ഉയരാനും സാധ്യതയുണ്ട്. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ

ഉയർന്ന യോഗ്യത

ഉയർന്ന യോഗ്യത

ജപ്പാൻ ഉയർന്ന യോഗ്യതയുള്ള ഐടി പ്രൊഫഷണൽസിനാണ് ജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഫിനാൻസ്, കൃഷി, ലൈഫ് സയൻസസ്, തുടങ്ങിയ മേഖലകളിലും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ജപ്പാൻ ശ്രമിക്കുന്നുണ്ട്. തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

വിസ നടപടികൾ എളുപ്പം

വിസ നടപടികൾ എളുപ്പം

ഈ വർഷം ജനുവരി ഒന്നു മുതൽ തന്നെ ജപ്പാനീസ് സർക്കാർ ഇന്ത്യൻ യാത്രക്കാർക്ക് വിസ വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ എളുപ്പമാക്കിയിരുന്നു. അതിനാൽ ജോലി ലഭിക്കുന്നവർക്ക് വിസ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരില്ല. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

അമേരിക്കയിൽ നിയമം കർശനം

അമേരിക്കയിൽ നിയമം കർശനം

ഇന്ത്യൻ ഐ.ടി. തൊഴിലാളികൾക്ക് അമേരിക്കയിലേയ്ക്ക് പോകണമെങ്കിൽ ഇനി നിയമം കർശനമാണ്. എച്ച് 1ബി വിസയുടെ ഉപയോഗം സംബന്ധിച്ച് കൂടുതൽ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്. പൗരത്വം, ഇമിഗ്രേഷൻ സർവീസസ് എന്നിവയ്ക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളും നൽകി കഴിഞ്ഞു. അമേരിക്കയിൽ നിലവിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി ജീവനക്കാരുടെ വിസ സംബന്ധിച്ച കാര്യങ്ങളും ആശങ്ക ഉയർത്തുന്നുണ്ട്. ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

malayalam.goodreturns.in

Read more about: job it ജോലി ഐടി
English summary

Japan plans to hire nearly 2 lakh India IT professionals

While Donald Trump-led US has tightened rules for H-1B visa making it tougher for the Indian information technology professionals to work in the country, Japan is mulling over a plan to recruit nearly two lakh IT professionals from India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X