വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഇനി കാശ് പോകില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

24 മണിക്കൂറിനുള്ളിൽ വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ ക്യാൻസലേഷൻ ഫീസ് ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയം. എന്നാൽ വിമാനം ബുക്ക് ചെയ്യുന്നത് യാത്ര ചെയ്യേണ്ട ദിവസത്തിന് കുറഞ്ഞത് നാല് ദിവസം മുമ്പ് അതായത് 96 മണിക്കൂറിന് മുമ്പാണെങ്കിൽ മാത്രമേ ഇത് ബാധകമാകൂ.

 

വ്യോമയാന മന്ത്രി ജയന്ത് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ റദ്ദാക്കൽ ഫീസ് അടിസ്ഥാന ചാർജിനേക്കാൾ കൂടാൻ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ തോന്നിയ പോലെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്കുകള്‍ ഈടാക്കുന്നത്. കാൻസലേഷൻ ഫീസ് പലപ്പോഴും അടിസ്ഥാന ടിക്കറ്റ് ചാർജിനേക്കാൾ കൂടുതലുമാണ്.

വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഇനി കാശ് പോകില്ല

പുതിയ തീരുമാനം ഒരുമാസത്തിനുള്ളിൽ നടപ്പിലാക്കും. ക്യാന്‍സലേഷന്‍ നിരക്കുകള്‍ ടിക്കറ്റില്‍ വ്യക്തമായി കാണത്തക്ക വിധം പ്രിന്റ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ക്യാന്‍സലേഷന്‍ വ്യവസ്ഥകള്‍ വിമാന കമ്പനിയുടെ വെബ്‍സൈറ്റിലും മറ്റും വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന യൂസര്‍ ഡവലപ്മെന്റ് ഫീസ് ഉള്‍പ്പെടെയുള്ള നിരക്കുകള്‍ തിരികെ നല്‍കണമെന്നാണു വ്യവസ്ഥയെങ്കിലും മിക്ക കമ്പനികളും ഇത് പാലിക്കാറില്ല. വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ജെറ്റ് എയര്‍വെയ്സ് ഇടക്കാലത്ത് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവരില്‍ നിന്നും പണം ഈടാക്കില്ലായിരുന്നു. ബുക്ക് ചെയ്ത് ഒരു ദിവസത്തിനകം യാത്രാ തീയതി മാറ്റുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമാണ് കമ്പനി ഇളവ് നൽകിയിരുന്നത്.

malayalam.goodreturns.in

English summary

No Charges if Flight Ticket Cancelled Within 24 Hours of Booking

In a big respite from cancellation charges for air passengers, the aviation ministry has proposed a lock-in period of 24 hours from cancellation charges for flight tickets .
Story first published: Tuesday, May 22, 2018, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X