പൊതുമേഖല ബാങ്കുകള്‍ കനത്ത പ്രതിസന്ധിയിൽ

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21 പൊതുമേഖല ബാങ്കുകളുടെയും ആകെ നഷ്ടം 87,370 കോടി രൂപ കടന്നതായാണ് കണക്കുകള്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കനത്ത പ്രതിസന്ധിയിൽ. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ബാങ്കുകൾ കടന്നു പോകുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21 പൊതുമേഖല ബാങ്കുകളുടെയും ആകെ നഷ്ടം 87,370 കോടി രൂപ കടന്നതായാണ് കണക്കുകള്‍.

 

പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇതില്‍ ഏറ്റവും വലിയ നിഷ്‌കൃയ ആസ്തി പ്രതിസന്ധിയും നഷ്ടവും നേരിടുന്ന ബാങ്ക്. പൊതുമേഖല ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മുന്നില്‍ നില്‍ക്കേണ്ടത് അതാത് ബാങ്കുകളുടെ സിഇഒമാരാണ്. എന്നാല്‍ രാജ്യത്തെ നാല് പൊതുമേഖല ബാങ്കുകളിൽ നിലവിൽ സിഇഒമാരില്ല.

 
പൊതുമേഖല ബാങ്കുകള്‍ കനത്ത പ്രതിസന്ധിയിൽ

ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയ്ക്കാണ് നിലവില്‍ സിഇഒമാരില്ലാത്തത്. ഐഡിബിഐ ബാങ്ക് സിഇഒയ്‌ക്കെതിരെ അഴിമതി ആരോപണവും നിലവിലുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഭരണസമിതി കാലാവധി വരുന്ന മാര്‍ച്ചില്‍ അവസാനിക്കുകയും ചെയ്യും. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് മൊത്തത്തില്‍ 210 ബില്യണ്‍ ഡോളറാണ് വായ്പ തട്ടിപ്പിലൂടെ നഷ്ടമായത്.

malayalam.goodreturns.in

English summary

Public Sector Banks suffer Rs 87,000 cr loss in FY18

LOSSES of Public Sector Banks crossed a whopping Rs 87,300 crore in 2017-18 fiscal, topped by scam-tainted Punjab National Bank which took a hit of nearly Rs 12,283 crore.
Story first published: Monday, June 11, 2018, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X