ജെറ്റ് എയ‍ർവെയ്സിൽ 2500 രൂപ വരെ ഡിസ്കൗണ്ട്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വിമാനക്കമ്പനികൾ ഓഫ‍ർ പെരുമഴയുമായി രം​ഗത്ത്. എന്നാൽ ഏറ്റവും ഒടുവിൽ വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത് ജെറ്റ് എയര്‍വെയ്സാണ്.

 

ഇക്കോണമി ക്ലാസില്‍ 1000 രൂപയും, പ്രീമിയര്‍ നിരക്കില്‍ 2500 രൂപയും ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇളവ് ലഭിക്കുക. അവധി ദിനങ്ങൾ മുന്നിൽ കണ്ടാണ് ജെറ്റ് എയര്‍വെയ്സ് പുത്തൻ ഓഫറുമായി രം​ഗത്തെത്തിയിരിക്കുന്നത്.

ജെറ്റ് എയ‍ർവെയ്സിൽ 2500 രൂപ വരെ ഡിസ്കൗണ്ട്

2018 ജൂലൈ 31 വരെയാണ് ഓഫര്‍ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. യാത്ര ആരംഭിക്കുന്നതിന് 21 ദിവസം മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. ഇരു വശത്തേക്കുമുള്ള യാത്രകള്‍ക്ക് ഓഫര്‍ ഉപയോഗിക്കാം.

ടിക്കറ്റുകള്‍ കമ്പനി വെബ്‌സൈറ്റിലും, കമ്പനിയുടെ എയര്‍ലൈന്‍ മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്ത്യയില്‍ ഇഷ്യൂ ചെയ്ത വിസ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കണമെന്ന നിബന്ധനയുണ്ട്. ഇതിനൊരു പ്രോമോ കോഡും ലഭ്യമാകും. ഡൊമസ്റ്റിക് വിമാനങ്ങളില്‍ 400 രൂപയും, മറ്റ് ടിക്കറ്റുകള്‍ക്ക് 600 രൂപയും സാധാരണ ഡിസ്‌കൗണ്ടും ജെറ്റ് എയർവെയ്സ് നൽകുന്നുണ്ട്.

malayalam.goodreturns.in

English summary

Jet Airways kicks off sale with Rs 2,500 off on flight tickets

Jet Airways is now offering a discount of Rs 1000 in Economy and of Rs 2,500 in Premier for travel on international routes, as part of its "Your Next Vacation Awaits" scheme.
Story first published: Monday, June 18, 2018, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X