എയർ ഏഷ്യ വിമാന ടിക്കറ്റുകൾക്ക് വൻ വിലക്കുറവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഏഷ്യ വിമാന ടിക്കറ്റുകൾ വൻ ഓഫർ നിരക്കിൽ. പ്രൊമോഷണൽ സെയ്ൽ ഓഫറിന്റെ ഭാഗമായി 1299 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. മറ്റ് വിശദാംശങ്ങൾ നോക്കാം.

 

അവസാന തീയതി

അവസാന തീയതി

എയർ ഏഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് 2018 ജൂൺ 24 വരെയാണ് ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരം. 2019 ജനുവരി 31 വരെയുള്ള യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓഫർ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ

ഓഫർ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ

 • ബംഗളൂരു
 • ന്യൂഡൽഹി
 • ജയ്പൂർ
 • കൊൽക്കത്ത
 • ഹൈദരാബാദ്
 • റാഞ്ചി
 • അന്താരാഷ്ട്ര യാത്ര

  അന്താരാഷ്ട്ര യാത്ര

  മറ്റൊരു ഓഫർ അനുസരിച്ച് അന്താരാഷ്ട്ര യാത്രകൾക്കും എയർ ഏഷ്യ ഡിസ്കൌണ്ട് നൽകുന്നുണ്ട്. എല്ലാ ചാർജുകളും ഉൾപ്പെടെ 3,999 രൂപയാണ് ഈ ഓഫറിൽ അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെ നിരക്ക്.

  ആഭ്യന്തര ഷെഡ്യൂളുകൾ

  ആഭ്യന്തര ഷെഡ്യൂളുകൾ

  താഴെ പറയുന്നവയാണ് എയർ ഏഷ്യയുടെ ആഭ്യന്തര ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കും.

  ഭുവനേശ്വർ - ബംഗളൂരു : 2,299 രൂപ

  റാഞ്ചി - കൊൽക്കത്ത : 1,699 രൂപ

  സൂറത്ത് - ബംഗളൂരു : 3,999 രൂപ

  കൊച്ചി - ബംഗളൂരു : 1,399 രൂപ

  ഗോവ - ഹൈദരാബാദ് : 1,999 രൂപ

  ഗുവാഹത്തി - കൊൽക്കത്ത : 2,299 രൂപ

  ഗുവാഹത്തി - ഇംഫാൽ : 1,299 രൂപ

  ഓൺലൈൻ ബുക്ക് ചെയ്യുന്നവർക്ക് മാത്രം

  ഓൺലൈൻ ബുക്ക് ചെയ്യുന്നവർക്ക് മാത്രം

  ഈ ഓഫറുകൾ എയർ ഏഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പേയ്മെന്റുകൾ റീഫണ്ട് ചെയ്യാൻ സാധിക്കില്ല. എയർപോർട്ട് ടാക്സ് കൂടി ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്.

  ജെറ്റ് എയർവെയ്സിലും ഓഫർ

  ജെറ്റ് എയർവെയ്സിലും ഓഫർ

  വിമാനക്കമ്പനികൾ തകർത്ത് ഓഫ‍റുകൾ നൽകുമ്പോൾ കഴിഞ്ഞ ദിവസം ജെറ്റ് എയർവെയ്സും ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇക്കോണമി ക്ലാസില്‍ 1000 രൂപയും, പ്രീമിയര്‍ നിരക്കില്‍ 2500 രൂപയും ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2018 ജൂലൈ 31 വരെയാണ് ഓഫര്‍ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. യാത്ര ആരംഭിക്കുന്നതിന് 21 ദിവസം മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. ടിക്കറ്റുകള്‍ കമ്പനി വെബ്‌സൈറ്റിലും, കമ്പനിയുടെ എയര്‍ലൈന്‍ മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

malayalam.goodreturns.in

English summary

AirAsia India Offers Flight Tickets From Rs. 1,299

AirAsia India is offering flight tickets at a starting all-inclusive price of Rs. 1,299 under its special promotional sale offer. AirAsia India's flight tickets, in its latest offer, can be booked till June 24, 2018, according to carrier's official website-airasia.com.
Story first published: Tuesday, June 19, 2018, 12:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X