ചിട്ടി കമ്പനികൾക്ക് എട്ടിന്റെ പണി; ഇടപാടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്കാലത്തും ശരാശരിക്കാരന്‍റ സമ്പാദ്യ പെട്ടിയാണ് ചിട്ടി. എന്നാൽ ചിട്ടി നിയമം കർശനമാക്കിയതിനെ തുടർന്ന് സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ ചിട്ടിക്കമ്പനികളുടെ ഇടപാടുകൾ മരവിപ്പിച്ചു. ചിട്ടിയും പണമിടപാടും (ചിറ്റ്സ് ആൻഡ്‌ ഫൈനാൻസ്) ഒരുമിച്ച് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് മരവിപ്പിച്ചത്.

 

ചിട്ടി നിയമം

ചിട്ടി നിയമം

ചിട്ടി സംബന്ധിച്ച് 1982-ലെ കേന്ദ്രനിയമവും 2012-ലെ സംസ്ഥാന നിയമവുമാണ് നിലവിലുള്ളത്. ഇതനുസരിച്ച് ചിട്ടി നടത്തുന്നവർ മറ്റിടപാടു നടത്തരുത്. ഇത് ലംഘിച്ചവരുടെ ഇടപാടുകൾ 2012-മുതൽ വിലക്കിയതാണ്. എന്നാൽ ചിട്ടിയുടമകളുടെ അഭ്യർഥന പ്രകാരം മൂന്നുവർഷത്തേക്ക് ഇളവ് നൽകി. അടുത്തിടെ ഈ നിയമം രജിസ്ട്രേഷൻ വകുപ്പ് കർശനമാക്കി. ഇതോടെ പല പ്രമുഖ സ്ഥാപനങ്ങളുടെയും ചിട്ടികൾക്ക് രജിസ്ട്രേഷൻ ഇല്ലാതായി.

ഇടപാടുകൾ നിലച്ചു

ഇടപാടുകൾ നിലച്ചു

നിയമം കർശനമായതോടെ കോടിക്കണക്കിനു രൂപയുടെ ചിട്ടിയിടപാടുകളാണ് സംസ്ഥാനത്ത് നിലച്ചിരിക്കുന്നത്. ഇത് ചിട്ടി കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ആദ്യ ഇറക്കു തുക സർക്കാരിന്

ആദ്യ ഇറക്കു തുക സർക്കാരിന്

പുതിയ ചിട്ടി നിയമമനുസരിച്ച് തുടങ്ങുന്ന ഓരോ ചിട്ടിയുടെയും ആദ്യ ഇറക്കു തുക ട്രഷറിയിൽ നിക്ഷേപിക്കണം. തുക ഏല്പിക്കാത്തവരുടെ ചിട്ടി നടത്തിപ്പും നിർത്തി വയ്പിക്കും.

ചിട്ടിയിൽ ചേരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിട്ടിയിൽ ചേരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിയമപ്രകാരം ചിട്ടി നടത്തുന്നവരുടെ പട്ടിക അതതു സബ് രജിസ്ട്രാർ ഓഫീസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മാത്രമേ ചിട്ടിയിൽ ചേരാവൂ.

ചിട്ടി തുകയുടെ പരിധി

ചിട്ടി തുകയുടെ പരിധി

ഒരു വ്യക്തിക്ക് നിയമ പ്രകാരം ഒരുലക്ഷം രൂപയുടെ വരെ ചിട്ടി മാത്രമേ നടത്താനാവൂ. കൂടുതൽ ആളുകൾ ചേർന്ന് നടത്തുന്ന ചിട്ടി ആണെങ്കിൽ പരിധി ആറ് ലക്ഷം രൂപ വരെയാകും. കമ്പനിയായി രജിസ്റ്റർ ചെയ്തവർക്ക് ആസ്തിയുടെ പത്തു മടങ്ങ് വരെയുള്ള ചിട്ടികൾ നടത്താം.

malayalam.goodreturns.in

English summary

Kerala Chitty Rules

Chitti is an average wealth savior of all time. But after the act of strict enforcement of the Act, some of the major private sector companies in the state froze the transactions.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X