ഗൾഫിൽ വേനലവധി; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗള്‍ഫില്‍ വേനലവധി ആരംഭിച്ചതിനെ തുടർന്ന് നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. വേനലവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പതിവു പോലെ ഇരട്ടിയിലധികമായി.

 

നാലിരട്ടി കൂടി

നാലിരട്ടി കൂടി

സാധാരണ നിരക്കില്‍ നിന്നും നാലിരട്ടി വരെയാണ് ടിക്കറ്റ് നിരക്കുകൾ കൂടിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂടിയെങ്കിലും അവധിയോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ തിരക്കും കൂടിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തുടങ്ങിയ തിരക്ക് അടുത്ത മാസം പകുതി വരെ നീളും എന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 1.1 മില്യൺ യാത്രക്കാരെയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യുജിനെ ബാരി പറഞ്ഞു.

പ്രവാസി മലയാളികള്‍ നാട്ടിലേയ്ക്ക്

പ്രവാസി മലയാളികള്‍ നാട്ടിലേയ്ക്ക്

അവധി തുടങ്ങിയതോടെ പ്രവാസി മലയാളികള്‍ അടക്കമുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു തുടങ്ങി. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാവാതെ അവധിക്കാലം അവിടെ തന്നെ കഴിച്ചു കൂട്ടുന്ന പ്രവാസികളും ധാരാളമാണ്. ജൂലൈ 5 മുതൽ 8 വരെയുള്ള ദിവസങ്ങളിലാകും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക.

അവധി സെപ്റ്റംബര്‍ രണ്ട് വരെ

അവധി സെപ്റ്റംബര്‍ രണ്ട് വരെ

രണ്ടു മാസത്തെ അവധിക്കുശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ഇനി സ്കൂളുകള്‍ തുറക്കുക. പ്രവാസികൾ മടങ്ങുന്ന സമയത്തും ഇനി ടിക്കറ്റ് നിരക്കുകൾ ഉയരും.

malayalam.goodreturns.in

English summary

Summer vacation begins for school students in UAE

This weekend will be the busiest days to fly out of Dubai and those who are scheduled to travel are advised to take precautions to avoid potential delays.
Story first published: Saturday, June 30, 2018, 9:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X