ഇന്ത്യയിൽ വാഹന വിപണിയിൽ റെക്കോ‍‍ർഡ് വിൽപ്പന

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ വാഹന വിപണി കുതിച്ചുയരുന്നു. എല്ലാ ഇനത്തിൽ പെട്ട വാഹനങ്ങളുടെയും കച്ചവടം പൊടി പൊടിക്കുകയാണ്. ജൂൺ മാസത്തിൽ എല്ലാ ഇനത്തിൽ പെട്ട വാഹനങ്ങളുടെ വില്പന 22 ലക്ഷം കടന്നു. അതായത് കഴിഞ്ഞ ഒരു മാസം വിറ്റത് 22,79,151 വാഹനങ്ങളാണ്.

 

2017 ജൂൺ മാസത്തിൽ ഇത് 18,19,926 മാത്രമായിരുന്നു. അതായത് ഒരു വ‍ർഷത്തിനുള്ളിൽ വാഹന വിൽപ്പന 25 .23 ശതമാനം വർദ്ധനവാണ് നേടിയിരിക്കുന്നത്.

ഇന്ത്യയിൽ വാഹന വിപണിയിൽ റെക്കോ‍‍ർഡ് വിൽപ്പന

ഏറ്റവും കൂടുതൽ വിറ്റു പോയത് ടൂ വീലറുകൾ ആണ്. 18,67,884 ഇരു ചക്രവാഹനങ്ങൾ വിറ്റു പോയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്ചർഴ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇത് 15,27,509 വാഹനങ്ങൾ ആയിരുന്നു.

കാറുകളുടെ വില്പന 2017 ജൂണിനെ അപേക്ഷിച്ച് 34 .21 ശതമാനം വർദ്ധിച്ച് 183,885 ആയി. 137,012 കാറുകളാണ് കഴിഞ്ഞ ജൂണിൽ വിറ്റത്. ചരക്ക് വാഹനങ്ങളുടെ വില്പനയിലും തകർപ്പൻ മുന്നേറ്റം കണ്ടു. ഇവയുടെ വില്പന 41 .72 ശതമാനം നേട്ടത്തോടെ 80,624 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

malayalam.goodreturns.in

English summary

Passenger vehicle sales rise 38% in June

Domestic passenger vehicle sales rose 37.54 per cent to 2,73,759 units in June this year from 1,99,036 units in the corresponding month last year.
Story first published: Tuesday, July 10, 2018, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X