എയർ ഏഷ്യ അന്താരാഷ്ട്ര ടിക്കറ്റിന് 2500 രൂപ മാത്രം!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഏഷ്യയുടെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ ഇപ്പോൾ 2510 രൂപ മുതൽ ലഭ്യമാണ്. എയർ ഏഷ്യയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ജൂലായ് 29 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.

 

യാത്രാ കാലാവധി

യാത്രാ കാലാവധി

2018 നവംബർ 1 മുതൽ 2019 ഓഗസ്റ്റ് 13 വരെയുള്ള യാത്രാ കാലയളവിലേക്കാണ് ഈ ഓഫർ ബാധകമാകുന്നത്. കൂടാതെ ന്യൂഡൽഹി, അമൃത്സർ, ഭുവനേശ്വർ, കോലാലംപൂർ, സിഡ്നി, മെൽബൺ എന്നിവടങ്ങളിൽ നിന്ന് പുറപ്പെടുന്നവർക്ക് മാത്രമാണ് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക.

ലാസ്റ്റ് മിനിട്ട് ഡീൽ

ലാസ്റ്റ് മിനിട്ട് ഡീൽ

ആഭ്യന്തര ഉപഭോക്താക്കൾക്കായി എയർ ഏഷ്യ ലാസ്റ്റ് മിനിട്ട് ഡീൽ എന്ന പേരിൽ പുതിയ ഓഫറും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 1,399 രൂപ നിരക്കിലാണ് ഈ ഓഫർ വഴി ആഭ്യന്തര വിമാന ടിക്കറ്റുകൾ ലഭിക്കുക. ജൂലൈ 29 തന്നെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ട അവസാന ദിനം. 2018 ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുന്നത്. ബംഗളൂരു, ന്യൂഡൽഹി, റാഞ്ചി, ജയ്പുർ, പുനൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്കിൽ യാത്ര ചെയ്യാവുന്നത്.

റീഫണ്ട് ചെയ്യാൻ സാധിക്കില്ല

റീഫണ്ട് ചെയ്യാൻ സാധിക്കില്ല

ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോ​ഗിക്കാം. എന്നാൽ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പണം റീഫണ്ട് ചെയ്യാൻ സാധിക്കില്ല. പരിമിത സീറ്റുകൾക്ക് മാത്രമാണ് ഓഫർ നൽകിയിട്ടുള്ളത്. അവ എല്ലാ ഫ്ലൈറ്റുകളിലും ലഭ്യമാകണമെന്നുമില്ല.

malayalam.goodreturns.in

English summary

AirAsia sale: Now, book international flight tickets starting from Rs 2,510

Low cost airlines AirAsia is offering international flight tickets for fares starting as low as Rs 2,510. The discount offer is valid till July 29 this year, according to AirAsia website. The offer is applicable for the travel period from November 1, 2018 to August 13, 2019.
Story first published: Thursday, July 26, 2018, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X