ഇന്ത്യൻ സാമ്പത്തിക വളർ‌ച്ച വൻ കുതിപ്പിൽ

ഇന്ത്യൻ സാമ്പത്തിക വളർ‌ച്ചയിൽ വൻ കുതിപ്പിൽ. ഡോളറിനെതിരെ രൂപ വലിയ വിലത്തകർച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സാമ്പത്തിക വളർ‌ച്ചയിൽ വൻ കുതിപ്പിൽ. ഡോളറിനെതിരെ രൂപ വലിയ വിലത്തകർച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. എങ്കിലും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8.2 ശതമാനത്തിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രതീക്ഷിച്ചതിനേക്കാളും പ്രവചനങ്ങളേക്കാളും വൻ കുതിപ്പാണ് ജിഡിപി നിരക്കിൽ ഉണ്ടായിരിക്കുന്നത്.

ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമാണെന്നാണ് സർക്കാർ കണക്ക്. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ വളർച്ച നിരക്ക് 7.7 ശതമാനമായിരുന്നു. അതിനേക്കാൾ മികച്ച കുതിപ്പാണ് ഇത്തവണത്തേത്.

ഇന്ത്യൻ സാമ്പത്തിക വളർ‌ച്ച വൻ കുതിപ്പിൽ

നിർമാണ മേഖലയിലും ഉപഭോക്തൃ മേഖലയിലുമുണ്ടായ ശക്തമായ വളർച്ചയാണ് ജിഡിപി ഉയരാൻ കാരണം. ജൂലൈയില്‍ കല്‍ക്കരി, എണ്ണ ശുദ്ധീകരണം. വളം, സിമന്റ് ഉല്പ്പാദനം എന്നിവയടക്കം എട്ട് മേഖലകള്‍ 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2018 സാമ്പത്തിക വർഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോർട്ടാണിത്. റോയിട്ടേഴ്സിന്റെ അഭിപ്രായ സര്‍വ്വേയില്‍ സാമ്പത്തിക വിദഗ്ധര്‍ 7.6 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നതെന്ന്. ഇതും കടന്നാണ് 8.2 ശതമാനത്തില്‍ എത്തിയത്.

ചൈന ഇതേ സമയത്ത് 6.7 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഈ വര്‍ഷമാദ്യം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഫ്രാന്‍സിനെ മറികടന്ന് 2.6 ലക്ഷം കോടിയില്‍ എത്തിയിരുന്നു. അതോടെ ഇന്ത്യ ലോകത്തെ ആറാം സാമ്പത്തിക ശക്തിയായിരുന്നു. ഈ വര്‍ഷം മൊത്തത്തിലെടുത്താല്‍ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

malayalam.goodreturns.in

English summary

GDP expands 8.2% in June quarter, highest in two years

The Indian economy grew 8.2 percent in April-June this year, the highest in three years, amid signs that households are buying more and companies are adding capacities, shrugging off the disorderly effects of the twin shocks of demonetisation and the goods and services tax (GST).
Story first published: Friday, August 31, 2018, 18:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X