കേരളത്തെ സഹായിക്കാൻ ജി.എസ്.ടി.യുടെ കീഴിൽ സെസ്സ്:ഏഴ് അംഗങ്ങൾ മന്ത്രിമാരായുള്ള ഉള്ള കമ്മറ്റി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങൾ പ്രത്യേക സെസ്സ് പോലുള്ള നടപടികളിലൂടെ എങ്ങനെ നേരിടാം എന്ന് പരിശോധിക്കാൻ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് കൗൺസിൽ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാറിനെ കൺവീനറാക്കി ഏഴു അംഗ കമ്മറ്റി രൂപീകരിച്ചു.

  കേരളത്തെ സഹായിക്കാൻ ജി.എസ്.ടി.യുടെ കീഴിൽ സെസ്സ്

ഏഴ് അംഗങ്ങൾ മന്ത്രിമാരായുള്ള ഉള്ള കമ്മറ്റി, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ശുപാർശ ചെയ്യുമെന്ന് കൗൺസിൽ ചെയർമാൻ അരുൺ ജെയ്റ്റ്ലി 30-ാമത് യോഗത്തിനു ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരള ധനകാര്യ മന്ത്രി തോമസ് ഐസക്ക്,അസ്സാം ധനകാര്യ മന്ത്രി ഹിമാന്ത ബിസ്വാ ശർമ്മ,പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ,മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്ങന്തിരിവർ,ഒഡീഷ ധനകാര്യമന്ത്രി ശശി ഭുസൻ ബെഹര, ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പന്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഒക്ടോബർ മുപ്പത്തൊന്നിനകം റിപ്പോർട്ടു സമർപ്പിക്കാൻ ആണ് നിർദ്ദേശം.

  കേരളത്തെ സഹായിക്കാൻ ജി.എസ്.ടി.യുടെ കീഴിൽ സെസ്സ്

പ്രകൃതി ദുരന്തത്തോടനുബന്ധിച്ചുള്ള റവന്യൂ മൊബിലൈസേഷനുമായുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ ധനമന്ത്രാലയം മന്ത്രിമാരുടെ കമ്മിറ്റിക്കു അനുമതി നൽകി.വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിൽ സ്റ്റേറ്റുകൾ,തീരദേശ സംസ്ഥാനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കാമെന്നും രാജ്യത്തിൻറെ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.

  കേരളത്തെ സഹായിക്കാൻ ജി.എസ്.ടി.യുടെ കീഴിൽ സെസ്സ്

ആഗസ്തിൽ വെള്ളപ്പൊക്കം മൂലം ഉണ്ടായ നഷ്ടം മൂലം കേരളം സംസ്ഥാനത്തെ സഹായിക്കാൻ ഉയർന്ന നികുതിയും സെസ് ചുമത്തലും അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.എല്ലാ സംസ്ഥാനങ്ങളും കേരളത്തിന്റെ അവസ്ഥയോടു സഹതപിക്കുന്നുണ്ടെങ്കിലും, ഈ വിഷയം കൂടുതൽ വിപുലമായ രീതിയിൽ പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി .

English summary

additional cess under GST to help flood-hit Kerala

NEWS ON additional cess under GST to help flood-hit Kerala,
Story first published: Saturday, September 29, 2018, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X