രാജ്യത്തെ ഡിജിറ്റലൈസ് പണക്കൈമാറ്റം കണക്കാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) യുടെ പ്രത്യേക കമ്മിറ്റിയുടെ ചെയർമാനായി ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയെ ചുമതലപ്പെടുത്തി.ഡിജിറ്റൽ പേയ്മെന്റ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഉന്നതതലത്തിലെ അഞ്ചംഗ സമിതിയെ നിലേകനി നയിക്കും.

നിലേകനി കൂടാതെ, എച്ച്. ആർ. ഖാൻ, (മുൻ ഡെപ്യൂട്ടി ഗവർണർ ആർ ബി ഐ), കിഷോർ സൻസി, (മുൻ എം.ഡി. ,സി.ഇ.ഒ. വിജയ ബാങ്ക്), അരുണ ശർമ്മ, ( മുൻ സെക്രറട്ടറി ഇൻഫർമേഷൻ ടെക്നോളജി, സ്റ്റീൽ മന്ത്രാലയം), സഞ്ജയ് ജെയ്ൻ, (സെന്റർ ഫോർ ഇന്നൊവേഷൻ ഇൻകുബേഷൻ ആൻഡ് എന്റർപ്രണർഷിപ്പ്), ഐഐഎം അഹമ്മദാബാദ്. തുടങ്ങിയവരാണ് കമ്മറ്റിയിലുള്ളത് .
രാജ്യത്തിന്റെ ഡിജിറ്റൈസേഷൻ
റഫറൻസ് വ്യവസ്ഥകൾ പ്രകാരം രാജ്യത്തിന്റെ ഡിജിറ്റൈസേഷൻ പെയ്മെന്റുകളുടെ നിലവിലെ സ്ഥിതി കമ്മിറ്റി അവലോകനം ചെയ്യും.ഇക്കോസിസ്റ്റത്തിലെ നിലവിലുള്ള വിടവ് തിരിച്ചറിയുകയും അവ പരിഹരിക്കാൻ ഉള്ള വഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതാണ്.
സമ്പത്ത് വ്യവസ്ഥ
കൂടാതെ ഡിജിറ്റൽ പേയ്മെന്റുകളുടെ നിലവിലെ നിലവാരത്തെയും വിലയിരുന്നതാണ്.ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ട് സമ്പത്ത് വ്യവസ്ഥ ഡിജിറ്റലൈസ് ചെയ്യാനും,മറ്റു രാജ്യങ്ങളിലെ മികച്ച സാമ്പത്തിക സമ്പ്രദായങ്ങളെ തിരിച്ചറിയാൻ ക്രോസ്-കൺട്രി അപഗ്രഥനങ്ങളും അഞ്ച് അംഗ സമിതി കൈക്കൊള്ളുന്നതാണ്.
90 ദിവസത്തിനകം റിപ്പോർട്ട്
ഡിജിറ്റൽ പേയ്മെൻറുകളുടെ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതോടൊപ്പം,ഡിജിറ്റൽ പേയ്മെന്റുകൾ ഉയർത്തുവാനുള്ള നടപടികളും കമ്മറ്റി മുന്നോട്ട് വെക്കുന്നതാണ്.കമ്മറ്റി അതിന്റെ ആദ്യ ചർച്ച നടത്തിയ തീയതി മുതൽ 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതാണ്.യുപിഎ ഭരണകാലത്ത് രാജ്യത്ത് ആധാർ കാർഡ് നടപ്പിലാക്കൽ നിരീക്ഷിക്കുന്നതിനായി നിലേകനി നേരത്തെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
