3.79 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മോദി സർക്കാർ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ 2017 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ബജറ്റ് പ്രകാരം,  കേന്ദ്ര സർക്കാർ 3.79 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നു വാദം. 2017 നും 2018 നും ഇടയിൽ കേന്ദ്രസർക്കാർ 2,51,279 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന് ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് വിശകലനം പറയുന്നു.

3.79 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മോദി സർക്കാർ

2019 മാർച്ച് 1 ന് 3,79,544 ൽ നിന്ന് 36,15,770 ആയി തൊഴിലവസരങ്ങൾ ഉയർന്നുവരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബി.ജെ.പി ഗവൺമെൻറിെൻറ കാലത്തുണ്ടായ തൊഴിലില്ലായ്മ നിരക്ക് ചൂണ്ടി കാണിക്കുന്ന സമയത്താണ് ബി.ജെ.പി ഗവെർന്മെന്റിന്റെ ഈ വാദം. പ്രതിപക്ഷ കക്ഷികളുടെ ഈ ആരോപണങ്ങൾ സർക്കാർ നിരസിച്ചു.

കഴിഞ്ഞ ആഴ്ച പാർലമെന്റിൽ രാഷ്ട്രപതിക്ക് നൽകിയ അഭിമുഖത്തിൽ നന്ദി പ്രകടിപ്പിച്ചപ്പോൾ മോഡി, പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം (എൻ പി എസ്), ഇൻകം ടാക്സ് ഫയലിങ്, വാഹനങ്ങളുടെ വിൽപ്പന തുടങ്ങിയവയുടെ വിവരങ്ങൾ വിശദീകരിക്കുകയും അസംഘടിത മേഖലയിൽ കോടികളുടെ പുതിയ തൊഴിൽ സൃഷിടിച്ചതായി പറയുകയും ചെയ്തിരുന്നു . കേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങളിൽ തൊഴിലുകൾ എങ്ങനെയാണ് കൂട്ടിച്ചേർത്തിരിക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളും ബജറ്റ് പ്രമാണങ്ങളിൽ ഉൾപ്പെടുന്നു. 98,999 തൊഴിലവസരങ്ങൾ 2019 മാർച്ച് 1 നകംറെയിൽവേ മന്ത്രാലയത്തിൽ സൃഷ്ടിക്കും. സമാനമായ രീതിയില്‍ മാര്‍ച്ച്‌ ഒന്നിലെത്തുന്നതോടെ ഒരുവര്‍ഷത്തിനിടെ വിവിധ പോലീസ്‌ വകുപ്പുകളില്‍ 79,353 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കും. പ്രത്യക്ഷ നികുതി വകുപ്പില്‍ 80,143 പേരും പരോക്ഷ നികുതി വകുപ്പുകള്‍ക്കു കീഴില്‍ 53,394 പേരും 12 മാസത്തിനിടെ ജോലിയില്‍ പ്രവേശിച്ചതായും ബജറ്റ്‌ വ്യക്‌തമാക്കുന്നു.

English summary

Central Govt Claims Creating More Than 3.79 Lakh New Jobs

Central Govt Claims Creating More Than 3.79 Lakh New Jobs
Story first published: Monday, February 11, 2019, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X