ബാങ്ക് ലോക്കറിലെ വസ്തുക്കൾ പരിരക്ഷിക്കാൻ ഇൻഷുറൻസ് കവറേജ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് അതിന്റെ ആദ്യ ഇൻഷുറൻസ് പോളിസി ആരംഭിച്ചു. അത് നിങ്ങൾ ബാങ്കിംഗിൽ സൂക്ഷിക്കുന്ന ജുവലറികളും മറ്റ് വിലയേറിയ വസ്തുക്കളും സംരക്ഷിക്കും. നിലവിൽ ചില ഇൻഷുറൻസ് പോളിസികൾ ബാങ്ക് ലോക്കറുകൾക്കുള്ള പരിരക്ഷയോടെയാണ് വരുന്നത്. എന്നാൽ രണ്ടുലക്ഷം രൂപയുടെ കവറേജ് ആണ് ഉള്ളത്.

ബാങ്ക് ലോക്കറിലെ വസ്തുക്കൾ പരിരക്ഷിക്കാൻ ഇൻഷുറൻസ് കവറേജ്

കൂടാതെ പുറമെ ബ്രാഞ്ചിൽ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകളോ അപകടങ്ങളോ നടന്നാൽ ബാങ്കുകൾക്കും ബാധ്യതയുണ്ട്. എന്നാൽ ഇത്തരം തട്ടിപ്പുകൾ വഴി ഉണ്ടാകുന്ന നഷ്ടങ്ങൾ മുഴുവൻ നികത്താൻ ബാങ്കുകൾക്കാവില്ല. കാരണം ലോക്കർ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അതിൽ എന്തെല്ലാം സൂക്ഷിക്കുന്നുണ്ടെന്നു കസ്റ്റമർ ബാങ്കിനെ ധരിപ്പിക്കുകയില്ല.

സവിശേഷതകൾ

ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ്‌ എന്നത് ഒരു നോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ്. ഇത് ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവും (ഇഫ്കോ) ജപ്പാന്റെ ടോക്കിയോ മറൈൻ ഗ്രൂപ്പും 51:49 നിലയിലുള്ള സംയുക്ത സംരംഭമാണ്. കവർച്ച, തീ, ഭൂകമ്പം, ഭീകരവാദ പ്രവർത്തനങ്ങൾ തുടങ്ങി ഒരു ബാങ്ക് ലോക്കറിനുണ്ടായേക്കാവുന്ന അപകടസാധ്യതകൾ ഒഴിവാക്കി ബാങ്ക് കസ്റ്റമറുടെ ലോക്കർ വസ്തുക്കൾ പരിരക്ഷിക്കുക എന്നതാണ് ഈ ഇൻഷുറൻസിന്റെ ലക്‌ഷ്യം.

ഒരു പോളിസിക്ക് കീഴിൽ ജ്വല്ലറി, രേഖകൾ, മറ്റ് വസ്തുവകകൾ എന്നിവയ്ക്ക് ഇൻഷുറൻസ് ലഭിക്കും .ഒരു വ്യക്തിയുടെ ലോക്കർ വസ്തുവിന്റെ മൂല്യം 10 ​​ലക്ഷത്തിനു മുകളിലാണെങ്കിൽ ഗവൺമെന്റ് അംഗീകൃത വ്യാലിയുവറിൽ നിന്നുള്ള ഒരു വാല്യൂ റിപ്പോർട്ട് ആവശ്യമാണ്. ഇൻഷുറൻസ് സം അഷ്വേർഡ് തുക 40 ലക്ഷത്തിൽ കൂടുതലാണ് . ഈ പോളിസി ഏഴ് ഓപ്ഷനുകളിലായി ലഭിക്കുന്നു. ഇതിൽ സം അഷ്വേർഡ് മൂന്ന് ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ ആണ്. പ്രീമിയം തുക 400 രൂപയിൽ നിന്ന് ആരംഭിക്കുന്നു.

English summary

You Can Now Insure Your Money In The Bank Locker

You Can Now Insure Your Money In The Bank Locker
Story first published: Saturday, March 2, 2019, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X